തിരുവനന്തപുരം: മുതലപ്പൊഴിയിലുണ്ടായ ബോട്ട് അപകടങ്ങളില്‍ സ്വമേധയാ കേസെടുത്ത് ന്യൂനപക്ഷ കമ്മീഷന്.
അനവധി പേരുടെ ജീവന് കവര്‍ന്ന അപകടങ്ങളെ കുറിച്ച് വിവിധ വകുപ്പുകളോട് റിപോര്‍ട്ട് തേടിയിരുന്നുവെന്നും ലഭിച്ചതൊന്നിലും വ്യക്തതയും കൃത്യതയുമില്ലായിരുന്നുവെന്ന് കമ്മീഷന് പറഞ്ഞു.
മരണപ്പെട്ടവരുടെ എണ്ണം പോലും കൃത്യമല്ല. പോലീസും ഫിഷറീസ് വകുപ്പും നല്കിയ റിപോര്‍ട്ടുകളില്‍ വൈരുധ്യമുണ്ടെന്നും ന്യൂനപക്ഷ കമ്മീഷന് ചൂണ്ടിക്കാട്ടി. ഈ മാസം 28ന് നടക്കുന്ന സിറ്റിംഗിനു മുന്നോടിയായി വ്യക്തമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍, ഫിഷറീസ് വകുപ്പ്, തീരദേശ പോലീസ് എന്നിവരോട് കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.2006 ല്‍ പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയായി ഈമാസം ഒന്നു വരെയുള്ള കണക്ക് പ്രകാരം 125 അപകടങ്ങളിലായി 73 മത്സ്യത്തൊഴിലാളികള്‍ക്കാണ് ജീവന് നഷ്ടമായത്.
700ലേറെ പേര്‍ക്ക് പരുക്കേറ്റു. വള്ളം തകര്‍ന്നു വല നശിച്ചും മറ്റു ലക്ഷങ്ങളുടെ നഷ്ടവും മത്സ്യത്തൊഴിലാളികള്‍ക്ക് സംഭവിച്ചു.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.