വെള്ളൂർ : കെപിപിഎൽ പുറംതള്ളുന്ന രാസമാലിന്യം വെള്ളൂരിനും പരിസരപ്രദേശങ്ങൾക്കും ഭീക്ഷണി യാകുന്നു.
പത്രകടലാസ് നിർമ്മാണത്തിന് ശേഷം അവശേഷിക്കുന്ന രാസമാലിന്യം കലർന്ന വെള്ളം നിയമവിരുദ്ധമായി തുറസായ സ്ഥലത്തേക്ക് ഒഴുക്കി വിടുകയാണ്. ഈ വെള്ളം വെള്ളൂർ റയിൽവേ 90 പാലത്തിന് തെക്ക്ഭാഗത്തായി കല്ലുവേലി പടിഞ്ഞാറ് കെട്ടി കിടക്കുകയാണ്.കാലവർഷം ആരംഭിക്കുന്നതോടേ ഈ മലിനജലം കൃഷിഭൂമിയിലേക്കും ജനവാസ മേഖലയിലേക്കും ഒഴുകി യെത്തും. ഇതോടെ ഈ പ്രദേശത്ത് ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുമെന്ന് ബിജെപി വെള്ളൂർ ഏരിയാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കെപിപിഎൽ നടത്തുന്ന നിയമ വിരുദ്ധ പ്രവർത്തനതിന് വെള്ളൂർ ഗ്രാമപഞ്ചായത്ത് അധികൃതർ ഒത്താശ ചെയ്യുകയാണെന്ന് യോഗം ആരോപിച്ചു. യോഗം ബിജെപി ജില്ലാ ജനറൽസെക്രട്ടറി പി ജി ബിജുകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഷിബുകുട്ടൻ ഇറുമ്പയം അദ്ധ്യക്ഷതവഹിച്ചു.
തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് പി.സി.ബിനേഷ്കുമാർ, പി.ഡി.സുനിൽബാബു,നന്ദകുമാർ തോന്നല്ലൂർ, സുരേന്ദ്രൻ കപ്പാട്ടിപറമ്പ്, വി .എസ്. കെവിൻ, സി.എസ്.പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.