തിരുവനന്തപുരം: കെഎസ്ഇബിക്കെതിരേ രൂക്ഷവിമർശനവുമായി മുന്‍ ഡിജിപി ആര് ശ്രീലേഖ. സോളാര്‍ വച്ചിട്ടും വൈദ്യുതി ബില്‍ തുടര്‍ച്ചയായി വര്‍ധിച്ച് കഴിഞ്ഞ മാസം ബില്‍ത്തുക പതിനായിരം രൂപയിലെത്തിയതായി ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു.
സോളാര്‍ പാനല്‍വെച്ച ആദ്യമാസങ്ങളില്‍ വൈദ്യുതി ഉപഭോഗത്തിന് നല്‍കേണ്ടിവന്ന ബില്‍ത്തുകയില്‍ കുറവ് വന്നെങ്കിലും ഇപ്പോള്‍ ബിൽ തുക സോളാർ വക്കുന്നതിന് മുൻപുള്ളതിനെക്കാൾ കൂടുതലായെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
പ്രതിമാസം 500 മുതല്‍ 600 യൂണിറ്റ് സോളാര്‍ വൈദ്യുതി കെഎസ്ഇബിയ്ക്ക് നല്‍കുന്നുണ്ടെന്നും എന്നാല്‍ 200, 300 യൂണിറ്റായി മാത്രമേ കെഎസ്ഇബി കണക്കാക്കുകയുള്ളൂവെന്നും സോളാര്‍ വെക്കുമ്പോള്‍ ബാറ്ററി വാങ്ങി ഓഫ് ഗ്രിഡാക്കി വെക്കുന്നതാണ് നല്ലതെന്നും അവര്‍ അഭിപ്രായപ്പെടുന്നു.ആർ ശ്രീലേഖയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.