കടുത്തുരുത്തി: മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ നീതി കിട്ടിയിട്ടില്ലെന്ന് ഉറച്ചുവിശ്വസിക്കുകയാണ് ഈ മാതാപിതാക്കൾ.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റുമരിച്ച ഡോക്ടർ വന്ദനാ ദാസിന്റെ ഓർമ്മയ്ക്ക് 10-ന് ഒരുവർഷം തികയുമ്പോഴും അച്ഛനും അമ്മയും നിയമപോരാട്ടത്തിലാണ്.
സി.ബി.ഐ. അന്വേഷണത്തിനുള്ള അപ്പീൽ ഹൈക്കോടതി തള്ളിയതിനാൽ മേൽക്കോടതികളെ സമീപിക്കാനുള്ള ഒരുക്കത്തിലാണിവർ.2023 മേയ് പത്തിനാണ് കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകൾ വന്ദനാ ദാസ് കൊല്ലപ്പെട്ടത്.
കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്ററിലെ എം.ബി.ബി.എസ്. പഠനത്തിനുശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന.
പോലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച സന്ദീപിന്റെ കുത്തേറ്റാണ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടത്.ഓഗസ്റ്റ് ആദ്യവാരമാണ് പോലീസ് കുറ്റപത്രം കൊട്ടാരക്കര സെഷൻസ് കോടതിയിൽ സമർപ്പിച്ചത്.നിലവിൽ കൊല്ലം ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് കേസ് നടക്കുന്നത്. ബുധനാഴ്ച കുറ്റപത്രം വായിച്ചുകേൾപ്പിക്കും. തിരുവനന്തപുരത്ത് ജയിലിൽക്കഴിയുന്ന പ്രതിയെ ബുധനാഴ്ച നേരിട്ട് കോടതിയിൽ ഹാജരാക്കാൻ പോലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരമായ 25 ലക്ഷം രൂപ ഇപ്പോഴും മാതാപിതാക്കൾ കൈപ്പറ്റിയിട്ടില്ല. മകളുടെ ആത്മാവിന് നീതികിട്ടണം. അതിനായി ഏതറ്റംവരെയുംപോകും -മാതാപിതാക്കൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.