എസ്ഡിപിഐ എറണാകുളത്ത് മാർച്ച്‌ എഗൈൻസ്റ്റ് ഹേറ്റ് സംഘടിപ്പിച്ചു.

കൊച്ചി :ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രത്തിന്റെ പ്രധാന മന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കന്മാർ മുസ്ലിങ്ങൾക്ക് എതിരെ രാജ്യ വ്യാപകമായി നടത്തുന്ന വിദേഷ പ്രചരണങ്ങൾക്ക് എതിരെ എസ് ഡി പി ഐ എറണാകുളം ജില്ലാ കമ്മിറ്റി എറണാകുളം കലൂരിൽ നിന്ന് ഹൈ കോടതി ജംഗ്ഷനിലേക്ക് മാർച്ച്‌ എഗൈൻസ്റ്റ് ഹേറ്റ് നടത്തി.

ലോകസഭ തിരഞ്ഞെടുപ്പിലെ പരാജയ ഭീതി മൂലം നരേന്ദ്ര മോഡി കഴിഞ്ഞ പത്ത് വർഷം നടത്താത്ത ശക്തമായ വർഗ്ഗീയ പ്രചരണമാണ് രാജ്യത്ത് അഴിച്ചു വിട്ട് കൊണ്ടിരിക്കുന്നത് ഇത് അദ്ദേഹത്തിൻ്റെ ദയനീയതയാണ് വിളിച്ചോതുന്നത് എന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ച എസ്ഡിപിഐ സംസ്ഥാന സമിതി അംഗം വി എം ഫൈസൽ പറഞ്ഞു. 

നോർത്ത് ടൗൺ ഹാളിന്റെ സമീപത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ എസ് ഡി പി ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ ഷമീർ മാഞ്ഞാലി, ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ മുജീബ്, ജില്ലാ വൈസ് പ്രസിഡന്റ്‌ നിമ്മി നൗഷാദ്, ഓർഗാനൈസിങ് സെക്രട്ടറി കെ എം ലത്തീഫ്, ജില്ലാ ട്രഷറർ നാസർ എളമന, 

ജില്ലാ സെക്രട്ടറിമാരായ മുഹമ്മദ് ഷമീർ, ഷിഹാബ് പടന്നാട്ട്, കമ്മിറ്റി അംഗങ്ങളായ സി എസ് ഷാനവാസ്‌, സുധീർ എലൂക്കര, നിഷ ടീച്ചർ,ഹാരീസ് ഉമ്മർ,എൻ കെ നൗഷാദ്, ടി എം മൂസ, വിമൺ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ്‌ സുമയ്യ സിയാദ്,  മണ്ഡലം പ്രസിഡന്റ്‌ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !