ന്യൂഡല്‍ഹി: ഒരു വര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിൽ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവന നടത്തി മുതിര്‍ന്ന നേതാവ് സാം പിത്രോഡ.
അദ്ദേഹത്തിന്റെ പ്രസ്താവന വംശീയവും വിവാദവുമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ഓവര്‍സീസ് അധ്യക്ഷന്‍ കൂടിയാണ് സാം പിത്രോഡ.
'കിഴക്ക് ചൈനാക്കാരനെ പോലെ, പടിഞ്ഞാറുള്ളവര്‍ അറബിയെ പോലെ, വടക്ക് ഭാഗത്തുള്ളവര്‍ വെള്ളക്കാരനെപ്പോലെയും, ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെയും...', എന്നാണ് അദ്ദേഹം പറഞ്ഞത്.ഇന്ത്യയുടെ വൈവിധ്യങ്ങളെ കുറിച്ചും അവ കോണ്‍ഗ്രസ് എങ്ങനെ നിര്ത്തലാക്കിയെന്നുമുള്ളത് വിശദീകരിക്കുമ്പോഴാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. എന്നാല്‍, ഇതിനെതിരെ ബിജെപി നേതാക്കള്‍ വ്യാപക പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്.
അമേരിക്കയിലേതുപോലെ ഇന്ത്യയിലും പാരമ്പര്യ സ്വത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന നേരത്തെയുള്ള അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെയും ബിജെപി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.