ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നടത്തിയ പ്രസ്താവന ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും കെജ്രിവാളിനെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.
ആംആദ്മി പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്താല്‍ തനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരില്ല എന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളോട് കെജ്രിവാള് പറഞ്ഞത്.എന്നാല്‍, കെജ്രിവാള് നടത്തിയ അഭിപ്രായപ്രകടനം തികച്ചും വ്യക്തിപരമാണെന്നും അത് അദ്ദേഹത്തിന്റെ അനുമാനം മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജൂണ്‍ രണ്ടിന് കെജ്രിവാള് ജയിലിലേക്ക് മടങ്ങണമെന്നാണ് കോടതിയുടെ ഉത്തരവും തീരുമാനവുമെന്നും കോടതി വ്യക്തമാക്കി.
അറസ്റ്റിലായ രാഷ്ട്രീയനേതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനായി ജാമ്യമനുവദിക്കുന്നതിന്റെ കീഴ്വഴക്കത്തെക്കുറിച്ചുള്ള ഇ.ഡിയുടെ വാദങ്ങളില്‍, 'അസാധാരണമായതൊന്നും' തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും കോടതി പ്രതികരിച്ചു. ഡല്‍ഹി മുഖ്യമന്ത്രിയ്ക്ക് ഇടക്കാല ജാമ്യമനുവദിച്ചതിന്റെ കാരണങ്ങളും കോടതി വ്യക്തമാക്കി.
ഡല്‍ഹിയില്‍ വോട്ടെടുപ്പിന് ആഴ്ചകള്‍ ശേഷിക്കെ മാര്‍ച്ച് 21-നാണ് മദ്യനയ അഴിമതിക്കേസില്‍ കെജ്രിവാള് അറസ്റ്റിലായത്. തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബി.ജെ.പി. നടത്തുന്ന രാഷ്ട്രീയനാടകത്തിന്റെ ഭാഗമാണ് അറസ്റ്റെന്ന ആരോപണവുമായി എ.എ.പി. രംഗത്തെത്തിയിരുന്നു.
തങ്ങള്ക്കെതിരെയുള്ളഎല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് കെജ്രിവാളും എ.എ.പിയും പ്രതികരിക്കുകയും ചെയ്തു. കെജ്രിവാളിന് ജാമ്യം അനുവദിക്കരുതെന്ന് ഇ.ഡി. സുപ്രീം കോടതിയില്‍ വാദിച്ചെങ്കിലും
കെജ്രിവാള് ഒരു സ്ഥിരം കുറ്റവാളിയല്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അ്ദദേഹത്തിന് ഇടക്കാല ജാമ്യം അനുവദിക്കാമെന്നുമുള്ള നിലപാടാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് സ്വീകരിച്ചത്. മേയ് പത്തിനാണ് കെജ്രിവാളിന് 21 ദിവസത്തെ ജാമ്യം ലഭിച്ചത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.