ചീഫ് എഡിറ്റർ
12 വർഷങ്ങൾക്ക് മുൻപ് 24 ആം വയസിൽ പാർട്ടിക്കുവേണ്ടി രക്ത സാക്ഷിയാകേണ്ടിവന്ന എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റും നെടുങ്കണ്ടം ഏരിയ കമ്മിറ്റി അംഗവുമായ സഖാവ് അനീഷ് രാജനെ കൊലപ്പെടുത്തിയ കുറ്റവാളികൾ ഇപ്പോഴും നിയമത്തെ വെല്ലുവിളിച്ച് രാഷ്ടിയ പരിരക്ഷയോടെ സമൂഹത്തിൽ ജീവിക്കുന്നത്..നീതി നിഷേധിക്കപ്പെട്ട വേദനയോടെ നോക്കി നിൽക്കാൻ മാത്രമേ അനീഷിന്റെ കുടുംബത്തിന് സാധിക്കുന്നുള്ളൂ.
2012 മാർച്ച് 18-ന് ഇടുക്കി നെടുങ്കണ്ടത്തുനിന്നും 6 കിലോമീറ്റർ അകലെ കാമാക്ഷിവിലാസം എസ്റ്റേറ്റിൽ കോൺഗ്രസ് പ്രവർത്തകരും സി.ഐ.ടി.യു. പ്രവർത്തകരും തമ്മിൽ ഉള്ള സംഘർഷം പരിഹരിക്കാൻ പ്രവർത്തകരോടൊപ്പം പോയ അനീഷ് രാജനെ സംഘർഷത്തിനിടയിൽ കുത്തികൊലപ്പെടുത്തുകയായിരുന്നു..എന്നാൽ പാർട്ടിക്ക് വേണ്ടി രക്ത സാക്ഷിത്വം വരിച്ചിട്ടും അനീഷിന്റെ കൊലപാതകത്തിൽ പ്രതികളായവരെ ജയിലിലടയ്ക്കാൻ പാർട്ടി താല്പര്യപ്പെടുന്നില്ല എന്നതാണ് ഈ കഴിഞ്ഞ വർഷങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്നത്.
സഖാവ് പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന കാലത്ത് കൊല്ലപ്പെട്ട സഖാവറിന്റെ കുടുംബത്തിന് ജീവനാംശമായി ൬ ലക്ഷം രൂപ നൽകിയെങ്കിലും മകന്റെ കൊലപാതകികളെ ഇപ്പോഴും ജയിലിൽ അടയ്ക്കാൻ കഴിയാത്തത് പാർട്ടിയുടെ കഴിവുകേടും പ്രാദേശിക രാഷ്ടിയ താല്പര്യവുമാണ് എന്ന് പറയുകയാണ് സഖാവ് അനീഷ് രാജന്റെ കുടുംബം..
പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച തങ്ങളുടെ മകന്റെ മരണത്തിൽ നീതി നിഷേധിച്ച സിപിഎം എന്ന പാർട്ടി തങ്ങൾക്ക് ഇന്ന് വെറുക്കപ്പെട്ട പാർട്ടിയാണെന്ന് പറയാതെ പറയുകയാണ് അനീഷ് രാജന്റെ മാതാപിതാക്കൾ.
പാർട്ടി യോഗങ്ങളിൽ കാഴ്ച വസ്തുവായി കൊണ്ടേ ഇരുത്തി രാഷ്ട്രീയ തലപര്യങ്ങൾ സംരക്ഷിക്കാനും..രാഷ്ടിയ മുതലെടുപ്പിനും ഇനി ഞങ്ങൾ ഇല്ലന്നും ഏറെ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്ത സിപിഎം എന്ന പാർട്ടി ഇന്ന് ഞങ്ങൾക്ക് വെറുക്കപ്പെട്ട പാർട്ടിയെന്നും, സംസ്ഥാന ഭരണ മുണ്ടായിട്ടും അന്നത്തെ പാർട്ടി സെക്രട്ടറി ഇന്ന് മുഖ്യമന്ത്രിയായിട്ടും മകന്റെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടാൻ സാധിക്കാത്തത് എന്ത് കൊണ്ടാണെന്നും സഖാവ് അനീഷിന്റെ മാതാപിതാക്കൾ ചോദിക്കുന്നു..
തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യ മന്ത്രിയെയും പാർട്ടി നേതാക്കളെയും ഇതിനോടകം നിരവധി തവണ കണ്ടു'' എന്നാൽ തുടർനടപടികൾ ഉണ്ടായില്ലന്നും അനീഷിന്റെ കുടുംബം പറയുന്നു പർട്ടിയുമായി മാനസികമായി അകന്നു എന്നും തൊണ്ടയിൽ പുഴുത്തത് നുണഞ്ഞിറക്കാൻ മാത്രമേ സാധിക്കുന്നുള്ളൂ എന്നും ഏറെ വേദനയോടെ അനീഷിന്റെ മാതാപിതാക്കൾ പറഞ്ഞു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.