ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ചു.

പാലാ: എസ്സ്.എസ്സ്. എൽ. സി., പി. ജി. പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ ബിജെപി ഏഴാച്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

എം. കോം (ഫിനാൻസ് & ടാക്സേഷൻ) പരീക്ഷയിൽ നാലാം റാങ്ക് നേടിയ ബിനീതാ വിനോദ്, എസ്സ്.എസ്സ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയ അനഘ സജി, ശ്രീഹരി ജയപ്രകാശ് എന്നിവരുടെ ഭവനങ്ങളിൽ എത്തി അഭിന്ദനങ്ങൾ അറിയിക്കുകയും തുടർന്നുള്ള നേട്ടങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.

ബിജെപി പാലാ മണ്ഡലം ജനറൽ സെക്രട്ടറി അനീഷ്.ജി, വൈസ് പ്രസിഡന്റ് ജയൻ കരുണാകരൻ, മണ്ഡലം കമ്മിറ്റി അംഗം രാജൻ.കെ.കെ. ബിജെപി ഏഴാച്ചേരി ഏരിയ പ്രസിഡന്റ് ശ്രീക്കുട്ടൻ എം.ഒ. വാർഡ് മെമ്പർ റെജി ജയൻ, ബൂത്ത്‌ പ്രസിഡന്റ് ഹരികൃഷ്ണൻ.കെ, എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !