കട്ടപ്പന: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളുടെ മുങ്ങി മരണ വാർത്തകളാണ് മാധ്യമങ്ങളിൽ നിറയുന്നത്.
അവധിക്കാലം ആയതുകൊണ്ട് തന്നെ കുട്ടികൾ കളിക്കാനായി പുറത്തിറങ്ങുമ്പോഴും മാതാപിതാക്കളുടെയോ മുതിർന്നവരുടെയോ ശ്രദ്ധ വേണം.അതിദാരുണമായ വാർത്തയാണ് ഇടുക്കിയിൽ നിന്നും വരുന്നത്. ഇരട്ടയാർ ഇടിഞ്ഞമലയിൽ ഏഴ് വയസുകാരൻ പടുത കുളത്തിൽ വീണു മരിച്ചു.
താണുവേലിൽ റോബിൻ - അശ്വതി ദമ്പതികളുടെ മകൻ ദാവിദ് റയാൻ (7) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ പടുതാകുളത്തിൽ കണ്ടെത്തിയത്.ഉടൻ തന്നെ തങ്കമണിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.