ഒഡീഷയില്‍ നവീന്‍ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി..ഒഡീഷയില്‍ ബിജെപി സർക്കാർ ഉണ്ടാക്കുമെന്നും മോദി

ഭൂവനേശ്വര്‍: മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനും ബിജെഡിക്കും എതിരെ കടന്നാക്രമണവുമായി ഒഡീഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഒഡീഷയിലെ ബിജെഡി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുകയാണെന്ന് മോദി പറഞ്ഞു.

ബിജെഡി പ്രസിഡന്റും മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക്കിനെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് പ്രധാനമന്ത്രി മോദി തന്റെ പാര്‍ട്ടിയുടെ മുന്‍ സഖ്യകക്ഷിയെ രൂക്ഷമായി വിമര്‍ശിച്ചത്. ''ഒഡിയ ഭാഷയും സംസ്‌കാരവും മനസ്സിലാക്കുന്ന ഒരു മുഖ്യമന്ത്രിയെ ഒഡീഷയ്ക്ക് ആവശ്യമുണ്ട്'' മോദി പറഞ്ഞു.

ഒഡീഷയിലെ ബെര്‍ഹാംപൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രധാനമന്ത്രി പരാമര്‍ശം നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ചു നടക്കുന്ന സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണത്തിന് മോദിയാണ് നേതൃത്വം നല്‍കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് നടത്തുന്ന തന്റെ ആദ്യ പൊതുയോഗത്തില്‍, വിഭവ സമൃദ്ധമായ ഒഡീഷയിലെ ദാരിദ്ര്യത്തിന് ബിജെഡിയെയും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെയും പ്രധാനമന്ത്രി മോദി കുറ്റപ്പെടുത്തി. ഇരു പാര്‍ട്ടികളും പതിറ്റാണ്ടുകളായി സംസ്ഥാനത്തെ കൊള്ളയടിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

'ഒഡീഷയില്‍ 50 വര്‍ഷത്തോളം കോണ്‍ഗ്രസും 25 വര്‍ഷത്തോളം ബിജെഡിയും ആയിരുന്നു ഭരണത്തില്‍. എന്നാല്‍ സംഭവിച്ചത് എല്ലാവരും കണ്ടതാണ്. 

ഫലഭൂയിഷ്ഠമായ ഭൂമിയും ധാതുസമ്പത്തും കടല്‍ത്തീരങ്ങളും ബെര്‍ഹാംപൂരിലേത് പോലെയുള്ള വ്യാപാര കേന്ദ്രവും സംസ്‌കാരവും പൈതൃകവും ഒഡീഷയിലുണ്ട്. ഒഡീഷയില്‍ എല്ലാം ഉണ്ട്, എന്നാല്‍ ഒഡീഷയിലെ ജനങ്ങള്‍ ദരിദ്രരാണ്,' അദ്ദേഹം പറഞ്ഞു.

'ജൂണ്‍ 4 ന് ബിജെഡി സര്‍ക്കാര്‍ അവസാനിക്കും... ജൂണ്‍ 4 ന് ബിജെപിയുടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. ജൂണ്‍ 10 ന് ബിജെപിയുടെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഭുവനേശ്വറില്‍ നടക്കും. 

ഇന്ന് ഞാന്‍ ഇവിടെയുണ്ട്. ബിജെപിയുടെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു,' മോദി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !