പുതുവൈപ്പ് ബീച്ചില്‍ തിരയിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ആയിരുന്ന രണ്ട് യുവാക്കൾ കൂടി മരണപെട്ടു.. ഇതോടെ മരണപെട്ടവർ മൂന്നായി

കൊച്ചി: പുതുവൈപ്പ് ബീച്ചില്‍ ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന രണ്ട് യുവാക്കള്‍ കൂടി മരിച്ചു. ബീച്ചില്‍ കുളിക്കുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്.

കത്രിക്കടവ് സ്വദേശി മിലന്‍ സെബാസ്റ്റ്യന്‍ (19), ആല്‍വിന്‍ (19) എന്നിവരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 3 ആയി. കലൂര്‍ സ്വദേശിയായ അഭിഷേക് ഇന്നലെ മരിച്ചിരുന്നു. മറ്റ് രണ്ട് പേരും ഗുരുതരാവസ്ഥയില്‍ചികിത്സയില്‍ കഴിയുകയായിരുന്നു.

നഗരത്തില്‍ നിന്നുള്ള ഏഴംഗ സംഘം ഇന്നലെ രാവിലെയാണ് ബീച്ചിലെത്തിയത്. കുളിക്കാനായി കടലിലിറങ്ങിയപ്പോള്‍ അഭിഷേക് അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

ഇതിനിടയിലാണ് ആല്‍ബിന്‍, മിലന്‍ എന്നീ യുവാക്കളും അപകടത്തില്‍പ്പെട്ടത്. മൂന്ന് പേരെയും കരയ്ക്ക് കയറ്റി. കടല്‍ ശാന്തമാണെന്ന് തോന്നുമെങ്കിലും അപകടമേഖലയാണെന്ന് കാണിച്ച് ഒരു നോട്ടീസ് ബോര്‍ഡ് ഇവിടെ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !