അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ പ്രധാനിയെ തേടി അന്വേഷണ സംഘം തമിഴ് നാട്ടിലേക്ക്

കൊച്ചി: രാജ്യാന്തര അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്തു നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ ഏജന്റിനെ തേടി അന്വേഷണസംഘം തമിഴ്നാട്ടിലെ സേലത്ത് എത്തി.

അവയവക്കടത്ത് കേസിലെ ഇരയെന്നു കരുതുന്ന ഷമീറിനെ തേടി ചെന്നൈയിലെത്തിയ പൊലീസ് സംഘത്തിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണു മറ്റൊരു സംഘം സേലത്തേക്കു തിരിച്ചത്. അവയവക്കച്ചവട ആരോപണത്തിൽ സേലത്തെ 3 ആശുപത്രികൾ കേന്ദ്രീകരിച്ചു 2015ൽ തന്നെ പൊലീസ് അന്വേഷണം നടത്തിയിരുന്നു.

അവയവ കൈമാറ്റ രംഗത്തെ തെറ്റായ പ്രവണതകൾ തടയാനുള്ള ‘ട്രാൻസ്പ്ലാന്റ് അതോറിറ്റി ഓഫ് തമിഴ്നാട്’ (ട്രാൻസ്റ്റാൻ) എന്ന തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക ഏജൻസിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. 

2015 ൽ തമിഴ്നാട്ടിലെ മുൻനിര സ്വകാര്യ ആശുപത്രികളിൽ മസ്തിഷ്ക മരണം സംഭവിക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തിലുണ്ടായ വർധനയും അവരുടെ അവയവ കൈമാറ്റങ്ങളുമാണ് അന്വേഷണത്തിനു വഴിയൊരുക്കിയത്. 

സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ആശുപത്രികളുടെ പരിസരങ്ങളിൽ ചില പ്രത്യേക ദിവസങ്ങളിൽ റോഡപകടങ്ങൾ പെരുകിയതും ഇവരിൽ പലർക്കും ആശുപത്രിയിലെ ചികിത്സയ്ക്കിടയിൽ മസ്തിഷ്ക മരണം സംഭവിച്ച് അവയവങ്ങൾ ദാനം ചെയ്തതും വലിയ വാർത്തയായിരുന്നു. 

ഇത്തരത്തിൽ മരിക്കുന്നവരുടെ അവയവങ്ങൾ സർക്കാരിന്റെ പട്ടികയിലുള്ള രോഗികളായ സ്വീകർത്താക്കൾക്കു ലഭിക്കുന്നില്ലെന്നായിരുന്നു തമിഴ്നാട് സർക്കാരിനു ലഭിച്ച പരാതി. 

ആരോപണ വിധേയമായ 3 ആശുപത്രികളിൽ സർക്കാരിന്റെ മുൻഗണനാ പട്ടിക മറികടന്ന് അവയവങ്ങൾ വിദേശികൾക്കു വിൽക്കുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും തുടർനടപടികളുണ്ടായില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !