ഇടവ സ്വദേശിനി 14 കാരി കടലിൽ ചാടി ആത്മഹത്യ ചെയ്തു.

തിരുവനന്തപുരം: വർക്കലയിൽ വിദ്യാർഥിനിയും സുഹൃത്തും കടലിൽ ചാടി. പെൺകുട്ടി മരിച്ചു. ഇടവ ചെമ്പകത്തിൻമൂട് സ്വദേശി ശ്രേയ (14) ആണ് മരിച്ചത്. മൃതദേഹം കാപ്പിൽപൊഴി ഭാഗത്ത് കണ്ടെത്തി.

ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സ്കൂൾ യൂണിഫോമിലായിരുന്നു വിദ്യാർഥിനി. സുഹൃത്തിനൊപ്പം വിദ്യാർഥിനി കരയിൽ നിൽക്കുന്നതും കടലിലേക്ക് ചാടുന്നതും മത്സ്യത്തൊഴിലാളികളാണ് കണ്ടത്. ഇവർ ഉടൻ അയിരൂർ പോലീസിൽ വിവരമറിയിച്ചു. 

പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തവേയാണ് പെൺകുട്ടിയുടെ മൃതദേഹം കാപ്പിൽ പൊഴിതീരത്തുനിന്ന് ലഭിച്ചത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ധനകാര്യസ്ഥാപനം നടത്തുന്ന സാജന്‍റെയും അധ്യാപികയായ സിബിയുടെയും മകളാണ് ശ്രേയ. കൂടെയുണ്ടായിരുന്ന ആൺകുട്ടിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. 

സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അയിരൂർ എം.ജി.എം. മോഡൽ സ്കൂളിലെ വിദ്യാർത്ഥിനിയാണ് ശ്രേയ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !