വാരാപ്പുഴ സ്വദേശിനി മോഡലും ആറംഗ കൂട്ടാളികളും കഞ്ചാവും മാരക മയക്കുമരുന്നുകളുമായി പിടിയിൽ

എറണാകുളം: മോഡല്‍ അടക്കം ആറംഗ ലഹരി സംഘം പൊലീസ് പിടിയില്‍. എളമക്കരയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തുന്നതിനിടയിലാണ് ഇവര്‍ അറസ്റ്റിലായത്.

ഇവരില്‍ നിന്നും കൊക്കെയ്ന്‍, എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്ത്.

വാരാപ്പുഴ സ്വദേശിയും മോഡലുമായ അല്‍ക്കാ ബോണിയടക്കം ആറുപേരാണ് പൊലീസ് പിടിലായി. പാലക്കാട്, തൃശൂര്‍ സ്വദേശികളാണ് മറ്റ് പ്രതികള്‍. ഇവരും മോഡലിംഗിന്റെ ഭാഗമായാണ് കൊച്ചിയിലെത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എളമക്കരയിലെ ലോഡ്ജിലെത്തി പൊലീസ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.

പുസ്തകത്തിലെ വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. എവിടെ നിന്നാണ് ലഹരി വസ്തുക്കള്‍ ലഭിക്കുന്നതെന്ന് ഉള്‍പ്പെടെയുളള വിവരങ്ങള്‍ ഇതില്‍ നിന്നും വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !