വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി.. ഗുണ്ടാ നേതാവിന്റെ വീട്ടിൽ വിരുന്നുണ്ട് DYSP യും പോലീസ് ഉദ്യോഗസ്ഥരും

കൊച്ചി: ഗുണ്ടാ നേതാവ് നടത്തിയ വിരുന്നിൽ പങ്കെടുത്ത് ഡിവൈ എസ് പിയും മൂന്നു പൊലീസുകാരും. 

ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി എം ജി സാബുവും നാലു പൊലീസുകാരുമാണ് ഗുണ്ടാ നേതാവിന്റെ വിരുന്നിൽ പങ്കെടുത്തതെന്നാണ് വിവരം.

ഗുണ്ടകളെ പിടികൂടാൻ ഡിജിപിയുടെ ഉത്തരവ് നിലനിൽക്കെയാണ് ഗുണ്ടാ നേതാവിന്റെ വീട്ടിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വിരുന്ന് സംഘടിപ്പിച്ചത്. പുളിയനത്ത് ഞായറാഴ്ച വൈകീട്ട് ആറിന് അങ്കമാലി പോലീസ് നടത്തിയ റെയ്ഡിലാണ് ഡിവൈഎസ്പിയും സംഘവും കുടുങ്ങിയത്.

ഗുണ്ടാ നേതാക്കളുടെ വീട്ടിൽ നടത്തുന്ന ‘ഓപ്പറേഷൻ ആഗ്’ പരിശോധനയുടെ ഭാഗമായാണ് അ‌ങ്കമാലി പൊലീസ് തമ്മനം ഫൈസലിന്റെ വീട്ടിൽ എത്തിയത്. 

എന്നാൽ, ഡിവൈഎസ്പിക്കും പൊലീസുകാർക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് പിന്നീടാണ് വ്യക്തമായത്. റെയ്ഡിനെത്തിയ അങ്കമാലി എസ് ഐയെ കണ്ടതോടെ ഡിവൈഎസ്പി അടക്കമുള്ള പോലീസുകാർ രക്ഷപ്പെടാൻ ശ്രമിച്ചു.

ശുചിമുറിയിൽ കയറിയാണ് ഡിവൈഎസ്പി ഒളിച്ചത്. അങ്കമാലി പോലീസ് വിവരം പിന്നീട് ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരെ അറിയിച്ചു. റെയ്ഡിൽ കണ്ടെത്തിയ പോലീസുകാരെ അ‌ങ്കമാലി പോലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങൾ ശേഖരിച്ചു.

സംഭവത്തിൽ പൊലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു. 

വാര്‍ത്തകൾ പുറത്തുവന്നതിന് പിന്നാലെ രണ്ട് പൊലീസുകാരെ സസ്പെൻഡ‍് ചെയ്തു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയാണ് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !