കോട്ടയം:പാലായിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ.
ഇന്നലെ രാത്രിയിൽ തുടങ്ങിയ മഴ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളായ പൂഞ്ഞാർ തീക്കോയി അടുക്കം ഭാഗങ്ങളിൽ കനത്ത മലവെള്ള പാച്ചിലിന് കാരണമായി.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പനയ്ക്കപ്പാലം, പാലാ, മുരിക്കും പുഴ, പാലാ തൊടുപുഴ റോഡിൽ പ്രാവിത്താനം ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു.പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചിരുന്നെങ്കിലും സ്ഥിതിഗതികൾ ശാന്തമായി വരികയാണ്.രണ്ടു ദിവസം കൂടി ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളതിനാൽ മലയോര ഭാഗങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മഴ ശക്തി പ്രാപിക്കുന്ന മുറയ്ക്ക് ജലശയങ്ങളുടെ തീരങ്ങളിൽ താമസിക്കുന്നവരും മലയോര ഭാഗങ്ങളിൽ താമസിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.