കൗൺസിലറായ തനിക്ക് യോഗത്തിൽ പങ്കെടുക്കാൻ അവകാശമില്ലങ്കിൽ നിലവിലെ ചെയർമാനും അവകാശമില്ലന്ന് ബിനു പുളിക്കകണ്ടം.. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനെ മർദിച്ച കേസിലെ പ്രതിയാണ് പാലാ നഗര സഭ ചെയർ മാൻ എന്നും ബിനു പുളിക്കകണ്ടം

പാലാ :  ഒരു കേസിൽ പോലീസ് പ്രതിപ്പട്ടികയിൽ പേര് ചേർത്താൽ  കൗൺസിൽ യോഗത്തിൽ  കൗൺസിലറായ തനിക്ക് പങ്കെടുക്കാൻ പാടില്ല എങ്കിൽ നഗരസഭാ ചെയർമാനും മറ്റ് ചില കൗൺസിലർമാർക്കും  ഇനി മുതൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് കൗൺസിലർ അഡ്വ ബിനു പുളിക്കക്കണ്ടം പറഞ്ഞു.

ബിനു പങ്കെടുത്ത കൗൺസിൽ യോഗം കേരളാ കോൺഗ്രസ് കൗൺസിലർമാർ  ബഹിഷ്ക്കരിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ബിനു.

നിലവിലെ നഗരസഭാ ചെയർമാൻ നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനെ പരസ്യമായി മർദ്ദിച്ച് അവശനാക്കിയ  കേസിലെ  പ്രതിയാണ്. ഇതുമായി ബന്ധപ്പെട്ട കേസ് നടന്ന് കൊണ്ടിരിക്കുകയാണ്. 

FlR ൽ പേര് ചേർത്തതുകൊണ്ടുമാത്രം   ഒരാൾ കുറ്റക്കാരനാവുന്നില്ല. ഇവിടുത്തെ നിയമ വ്യവസ്ഥക്ക് ബോധ്യപ്പെട്ട് ശിക്ഷ വിധിക്കണം. എങ്കിൽ പോലും അപ്പീലിന് നിയമം അവസരം നൽകുന്നുണ്ട്. ഇതെല്ലാം കഴിഞ്ഞ ശേഷമാണ് ഒരാൾ കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കപ്പെടുന്നത്.

 ക്രിമിനൽ കേസുകളിലും രാഷ്ട്രീയ കേസുകളിലും പെടുന്നവർ നിയമസഭയിലും പാർലമെന്റിലും ചർച്ചകളിൽ പങ്കെടുക്കാറുണ്ട്. 

സോളാർ കേസിലെ ആരോപണ വിധേയനായ പ്രതി ചേർക്കപ്പെട്ട രാജ്യസഭാ മെമ്പർ പോലും പാർലമെൻ്റ് കൂടുംമ്പോൾ പങ്കെടുത്തിട്ടുണ്ട്.. തനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഡാലോചനക്ക് ഓരോ ദിവസവും പുതിയ പദ്ധതികളാണ് അണിയറയിൽ തയ്യാറാക്കുന്നത്. 

ഇവിടെ ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെട്ട നഗരസഭ ചെയർമാന് കൗൺസിൽ ഹാളിൽ വന്നിരുന്ന് സഭ നിയന്ത്രിക്കാം. പക്ഷേ എഫ് ഐ ആറിൽ പേര് വന്ന കൗൺസിലർക്ക് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ പാടില്ല  എന്ന് ചെയർമാൻ പറയുന്നു. ഇത് ഇരട്ടത്താപ്പാണ്. നിയമത്തെക്കുറിച്ചുള്ള അജ്ഞതയാണ്.നീതി നിക്ഷേധമാണ്.

തന്നെ ഒറ്റപ്പെടുത്തി ആക്രമിച്ച് നിശബ്ദനാക്കാനുള്ള ജോസ് വിഭാഗം കൗൺസിലർമാരുടെ കുടില തന്ത്രത്തിന്റെ മുന്നിൽ മുട്ട് മടക്കില്ല. മുന്നോട്ട് എല്ലാ കൗൺസിൽ യോഗത്തിലും സ്ഥിരമായി പങ്കെടുക്കാൻ തന്നെയാണ് തീരുമാനം. കള്ളക്കേസെന്ന ഓലപ്പാമ്പ് കാണിച്ച് തന്നെ ഭയപ്പെടുത്തി വറുതിക്ക് കൊണ്ടുവരാമെന്നത് വ്യാമോഹം മാത്രമാണ്. 

കേസിനെ നിയമപരമായി നേരിടും. തന്നെ രാഷ്ട്രീയമായി ഒതുക്കണമെന്ന പാലായിലെ നോമിനേറ്റഡ് ഉന്നതന്റെ നിർദ്ദേശം അണികളായ കൗൺസലർമാർ നടപ്പിലാക്കുന്നു. കുട്ടി കുരങ്ങൻമാരെ കൊണ്ട് ചുടു ചോറ് വാരിക്കുന്നു.. എല്ലാത്തിനും കാരണം തന്റെ കറുത്ത ഷർട്ടാണ്. അത് മാറ്റേണ്ട സമയമായിട്ടില്ല. സമയമാവുമ്പോൾ മാത്രമേ അത് മാറ്റാൻ ഉദ്യേശിക്കുന്നുള്ളു.

വിഷയത്തിൽ സുപ്രീം കോടതിയിൽ പോകേണ്ടി വന്നാലും രാഷ്ട്രീയ യജമാനന്റെ പാദ സേവക്ക് തയ്യാറല്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നു.. വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും..ബിനു പ്രതികരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !