കൊച്ചി: സ്ത്രീവേഷം ധരിച്ചെത്തി യാത്രക്കാരന്റെ ബാഗ് കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. അസം താസ്പുര് സ്വദേശി അസദുല്‍ അലി (22) നെ യാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
നെടുമ്പാശേരിയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി സുഹൈലിന്റെ ബാഗാണ് കവര്‍ന്നത്. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.നെടുമ്പാശേരിയില്‍ ജോലി ചെയ്യുന്ന സുഹൈല്‍ നാട്ടിലേക്ക് പോകുന്നതിന് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന് ശേഷം ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴായിരുന്നു സംഭവം. പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ സാധനങ്ങള്‍ ബാഗിലുണ്ടായിരുന്നു.
പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം കവര്‍ച്ചാസംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് വിവരം. മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.