നിശാ പാർട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗം, നടി ഹേമ ഉള്‍പ്പെടെ 86 പേര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായും കണ്ടെത്തൽ

ബെംഗളൂരു: ബെംഗളൂരുവില്‍ മയക്കുമരുന്നുപയോഗം നടന്ന നിശാപാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റില്‍.

പാര്‍ട്ടി സംഘടിപ്പിച്ചവരിലുള്‍പ്പെട്ട ഹൈദരാബാദ് സ്വദേശിയെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തത്. 

ഇതോടെ അറസ്റ്റിലായവര്‍ ആറായി.സിനിമാനടികളും മോഡലുകളും ഐ.ടി. രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമുള്‍പ്പെടെ പങ്കെടുത്ത നിശാപാര്‍ട്ടിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. 

തെലുഗു നടി ഹേമ ഉള്‍പ്പെടെ 86 പേര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായും കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇലക്ട്രോണിക് സിറ്റിയിലെ ജി.ആര്‍. ഫാംഹൗസിലാണ് ഹൈദരാബാദ് സ്വദേശി ജന്മദിനാഘോഷമെന്നപേരില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. ഇതില്‍ 103 പേരാണ് പങ്കെടുത്തത്. 

ജി.ആര്‍. ഫാമിന്റെ ഉടമ ഗോപാല്‍ റെഡ്ഡിക്ക് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. നടി ഹേമയ്ക്കും നോട്ടീസ് നല്‍കിയതായി സൂചനയുണ്ട്.സംഭവത്തോടനുബന്ധിച്ച് മൂന്ന് പോലീസ് ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. 

ഹെബ്ബഗോഡി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. നാരായണസ്വാമി, ഹെഡ്കോണ്‍സ്റ്റബിള്‍ ദേവരാജ, കോണ്‍സ്റ്റബിള്‍ ഗിരീഷ് എന്നിവരെയാണ് ഡ്യൂട്ടിയില്‍ വീഴ്ചവരുത്തിയതിന് ബെംഗളൂരു റൂറല്‍ എസ്.പി. സസ്‌പെന്‍ഡ് ചെയ്തത്. 

ഹെബ്ബഗോഡി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് നിശാപാര്‍ട്ടി നടന്ന ജി.ആര്‍. ഫാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !