വെല്ലിങ്ടൺ: ന്യൂസിലൻഡിൽ റോക്ക് ഫിഷിങ്ങിനിടെ കടലിൽ കാണാതായ രണ്ടു മലയാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്താൻ തിരച്ചിൽ തുടരുന്നു.
ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ആലപ്പുഴ നെടുമുടി ശശിനിവാസിൽ ശശിധരൻ നായരുടെയും ശ്യാമളകുമാരിയുടെയും മകൻ ശരത് കുമാറി(37)ന്റെ മൃതദേഹമാണ് കണ്ടെടുത്തത്.ഒപ്പമുണ്ടായിരുന്ന മൂവാറ്റുപുഴ ലബ്ബകടവ് ചെമ്പകത്തിനാൽ ബാബു ജോർജിന്റെയും ലൈലയുടെയും മകൻ ഫെർസിൽ ബാബു(36)വിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കി.ശരത്കുമാർ ന്യൂസിലാൻഡിൽ നഴ്‌സായി ജോലി നോക്കുകയായിരുന്നു.
കഴിഞ്ഞ വർഷം അവസാനമാണ് ശരത്കുമാർ ന്യൂസിലാന്റിൽ ജോലിയിൽ പ്രവേശിച്ചത്. ഇവിടെ കുടുംബ സമേതം താമസിച്ചു വരവേയാണ് അപകടം. ന്യൂസീലൻഡിലെ തായ്ഹാരുരു ബീച്ച് പ്രദേശത്ത് റോക്ക് ഫിഷിങ് എന്നറിയപ്പെടുന്ന സാഹസിക മീൻപിടിത്തത്തിനിടെയാണ് ഇവരെ കാണാതായത്. ഫിഷിംങ് മത്സരത്തിലെ ജോഡികളായിരുന്നു ഇരുവരും.
സംഭവസ്ഥലത്തു നിന്നു മൂന്നു കിലോമീറ്റർ മാറി തീരക്കടലിൽനിന്നാണു ശരത് കുമാറിന്റെ മൃതദേഹം ലഭിച്ചത്. എംബാം ചെയ്യാൻ കഴിയുന്ന സാഹചര്യമുണ്ടെങ്കിലേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ വിട്ടുകൊടുക്കൂ. ഇതു സംബന്ധിച്ച് തീരുമാനം ഇന്ന് അറിയാം. നോർത്ത്ലൻഡിലെ തൈഹരൂരിന് അടുത്തുള്ള ദി ഗ്യാപ്പിലെ പാറക്കെട്ടുകൾക്കു സമീപമാണ് ഇരുവരം ചൂണ്ടയിടാൻ പോയത്.
കഴിഞ്ഞ ഒന്നിനു ന്യൂസിലൻഡ് സമയം വൈകിട്ട് നാലോടെയാണ് ഇവരെ കാണാതായത്. ചൂണ്ടയിടുന്നതിനിടയിൽ ശരത് കുമാർ ഭാര്യക്ക് ലൊക്കേഷൻ സ്‌കെച്ച് അയച്ചിരുന്നു. വൈകിയും ഭർത്താവ് തിരിച്ചെത്താതിരുന്നതോടെ ലൊക്കേഷൻ വിവരം അടക്കം കാണിച്ച് ഇവർ നോർത്ത് ലാൻഡ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
തായ്ഹാരുരു ഉൾക്കടലിനും അവഹോവ ഉൾക്കടലിനും ഇടയിലുള്ള മൂന്നു കിലോമീറ്റർ രാത്രി രക്ഷാപ്രവർത്തകർ തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. ഇന്നലെ വീണ്ടും നടത്തിയ തെരച്ചിലിലാണു ശരത് കുമാറിന്റെ മൃതദേഹം കണ്ടെടുത്തത്.നഴ്സ് ആയ ശരത്തും ഫെർസിലും കുടുംബത്തോടൊപ്പം ന്യൂസിലൻഡിലെ സെൻട്രൽ വാങ്കാരെയിലേക്ക് അടുത്തിടെയാണു താമസം മാറിയത്. സൂര്യയാണു ശരത്തിന്റെ ഭാര്യ. അഞ്ചു വയസുള്ള മകളുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.