ചാലക്കുടി: ആളൂർ പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒ വിജയരാഘവപുരം സ്വദേശി പി.എ.സലേഷ് (34) അപ്രത്യക്ഷനായിട്ട് 4 ദിവസം പിന്നിട്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
ഈ മാസം 8നു പൊലീസ് സ്‌റ്റേഷനിലേയ്ക്കു ഡ്യൂട്ടിക്ക് എന്നു പറഞ്ഞു പോയ സലേഷ് തിരികെ എത്താതായതോടെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. തുടർന്നു ചാലക്കുടി പൊലീസ് കേസ് റജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.പാലത്തിങ്കൽ അയ്യപ്പന്റെ മകനാണ് സലേഷ്. ചാലക്കുടി കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിനു സമീപം കണ്ടെത്തിയ ഇദ്ദേഹത്തിന്റെ ബൈക്ക് പൊലീസ് സ്‌റ്റേഷനിലേക്കു മാറ്റി. സലേഷിന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നു പൊലീസ് അറിയിച്ചു.
ഇടയ്ക്ക് ഫോൺ ഓൺ ആയെങ്കിലും ലൊക്കേഷൻ കണ്ടെത്താനായില്ലെന്നാണു സൂചന.മുൻപു മാള സ്‌റ്റേഷനിലും ഇദ്ദേഹം ജോലി ചെയ്‌തിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്‌ഥർ മാനസികമായി സമ്മർദത്തിലാക്കിയതാണോ തിരോധാനത്തിനു കാരണം എന്നതും അന്വേഷണ വിധേയമാക്കണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു.
അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിൽ രൂപീകരിക്കാനുള്ള നീക്കത്തിലാണു നാട്ടുകാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.