ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവർത്തക സുപ്രിയ ഭരദ്വാജിനെ നാഷനല്‍ മീഡിയ കോഓർഡിനേറ്ററായി നിയമിച്ച് കോണ്‍ഗ്രസ്.
എ.ഐ.സി.സി മീഡിയ ആൻഡ് പബ്ലിസിറ്റി ഡിപാർട്മെന്റ് ചെയർപേഴ്സണ്‍ പവൻ ഖേഡ ഇത് സംബന്ധിച്ച വാർത്താക്കുറിപ്പിറക്കി.
കോണ്‍ഗ്രസിന്റെ നാഷനല്‍ മീഡിയ കോഓർഡിനേറ്റർ ആയിരുന്ന രാധിക ഖേഡ രാജിവച്ച ഒഴിവിലേക്കാണ് സുപ്രിയ എത്തുന്നത്.ഛത്തീസ്ഗഢ് കോണ്‍ഗ്രസിലെ മീഡിയ വിങ് തലവനും മറ്റു ചില നേതാക്കളുമായി കടുത്ത അഭിപ്രായ ഭിന്നത രൂപപ്പെട്ടതിനു പിന്നാലെയാണ് രാധിക കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചത്.
പിന്നീട് ഇവർ ബി.ജെ.പിയില്‍ ചേർന്നു.ഇന്ത്യ ടുഡേ, എൻ.ഡി.ടി.വി എന്നിവ ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ ടെലിവിഷൻ ചാനലുകളിലായി 14 വർഷം പ്രവർത്തിച്ച സുപ്രിയ ഭരദ്വാജ് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര തുടക്കം മുതല്‍ അവസാനം വരെ കവർ ചെയ്ത ഏക ടെലിവിഷൻ റിപ്പോർട്ടർ കൂടിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.