യുകെ :എൻഎച്ച്എസിൽ പ്രിസ്ക്രിപ്ഷൻ ചാർജുകൾ കുതിച്ചുയരുന്നു. ഇന്ന് മുതൽ ചാർജ് വർദ്ധനവ് നിലവിൽ വരും.
ഓരോ ഇനത്തിനും 10 പൗണ്ട് വർദ്ധനവ് ആണ് നിലവിൽ വരുന്നത്. സാധാരണക്കാരുടെ മേൽ കനത്ത ഭാരം അടിച്ചേൽപ്പിക്കുന്ന നടപടിയായാണ് ഇതിനെതിരെ പൊതുവെ വിമർശനം ഉയർന്നു വന്നിരിക്കുന്നത്.
ഇരുണ്ട ദിനം എന്നാണ് ചാർജ് വർദ്ധനവിനെ ഈ രംഗത്തെ വിദഗ്ധർ വിശേഷിപ്പിച്ചത്. കുറിപ്പടിയിലെ ഓരോ ഇനത്തിനും 10 പൗണ്ട് വീതം നൽകേണ്ടി വരുന്ന സാധാരണ രോഗികൾക്ക് ഇത് ഇരുണ്ട ദിനങ്ങളാവുമെന്നും നിരക്ക് വർദ്ധനവ് തികച്ചും അസ്വീകാര്യമാണെന്നും റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി (ആർപിഎസ്) ചെയർവുമൺ ടേസ് ഒപുട്ടു അഭിപ്രായപ്പെട്ടു.പ്രിസ്ക്രിപ്ഷൻ ചാർജ്ജ് വർദ്ധനവ് രോഗികൾക്കിടയിൽ കടുത്ത അരാജകത്വം സൃഷ്ടിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
ചാർജ് വർദ്ധിപ്പിക്കുന്നത് മൂലം ആളുകൾ അ മുഴുവൻ ഡോസും ഒഴിവാക്കുന്നതിനോ മേടിക്കാതിരിക്കുന്നതിനോ കാരണമാകുമെന്ന അഭിപ്രായം ഒട്ടേറെ പേരാണ് പ്രകടിപ്പിച്ചിരിക്കുന്നത്.
യുകെയിൽ ഇംഗ്ലണ്ടിൽ മാത്രമെ പ്രിസ്ക്രിപ്ഷൻ ചാർജ്ജുകൾ നിലവിലുള്ളൂ. വെയിൽസിൽ 2007 ലും അയർലണ്ടിൽ 2010 ലും അയർലണ്ടിൽ 2011ലും പ്രിസ്ക്രിപ്ഷൻ നിരക്കുകൾ നിർത്തലാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.