ഭരണപക്ഷത്തെ തമ്മിലടിമൂലം പാലാ മുനിസിപ്പാലിറ്റിയിലെ ഭരണം സ്തംഭിച്ചു : സജി മഞ്ഞക്കടമ്പിൽ.

പാലാ: പാലാ മുൻസിപ്പൽ ഭരണസമിതിയിലെ ഭരണപക്ഷത്തിൻ്റെ തമ്മിലടി മൂലം ഭരണ സ്തംഭനമുണ്ടായിരിക്കുകയാണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി.

എൽഡിഎഫിലെ തമ്മിലടി അവസാനിപ്പിച്ച് പാലായിലെ മഴക്കാലപൂർവ്വ ശുചീകരണം, സ്ക്കൂൾ തുറക്കുന്ന സാഹചര്യം , വ്യാപാര സ്ഥാപനങ്ങളിലെ മലിനജലം മീനച്ചിലാറ്റിലേയ്ക്ക് ഒഴുകുന്ന വിഷയം ഉൾപ്പെടെ  അടിയന്തര ചർച്ച നടക്കേണ്ട സാഹചര്യത്തിൽ, ഭരണപക്ഷം തമ്മിലടിച്ച് പാലായിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും സജി ആരോപിച്ചു.
ഇതെല്ലാം കണ്ട് ആസ്വദിച്ച്  നോക്കിയിരിക്കുന്ന പ്രതിപക്ഷം പാലാക്കാർക്ക് ബാധ്യതയാണെന്നും  സജി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !