"31000 അടി താഴ്ച്ചയിലേക്ക് പതിച്ചത് 3 മിനിറ്റ് കൊണ്ട്...' ആകാശ ചുഴിയിൽ അകപ്പെട്ട് ലണ്ടൻ സിംഗപ്പൂർ വിമാനം "

യുകെ :ലണ്ടനിൽ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെ വിമാനം ആകാശചുഴിയിൽ വീണതിനെത്തുടർന്ന് ആടിയുലഞ്ഞപ്പോൾ ഒരാൾ തൽക്ഷണം മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിംഗപ്പൂർ എയർലൈൻസ് അറിയിച്ചു.

ഇതേതുടർന്ന് സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന ബോയിംഗ് 777-300ER വിമാനം പ്രാദേശിക സമയം 3.45ന് ബാങ്കോക്കിൽ അടിയന്തര ലാൻഡിംഗ് നടത്തി.

37000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം പെട്ടെന്ന് ആടിയുലഞ്ഞ് മൂന്ന് മിനിറ്റിനുള്ളിൽ 31000 അടിയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ആകെ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത് എന്ന് എയർലൈൻ അറിയിച്ചു. 

ഇക്കാര്യം സിംഗപ്പൂർ എയർലൈൻസ് തന്നെയാണ് എക്സിലൂടെ അറിയിച്ചിരിക്കുന്നത്. മരിച്ചയാളുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുകയും അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്യുന്നതായി സിംഗപ്പൂർ എയർലൈൻസ് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !