ഡബ്ലിന്‍ : അയർലണ്ടിൽ അപ്പോളോയുമായി ചേർന്ന് ഇന്റൽ 11 ബില്യണ്‍ ഡോളറിന്റെ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതായി റിപ്പോർട്ട്.
അപ്പോളോ, ഗ്ലോബല്‍ മാനേജ്മെന്റുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.വരുന്ന ആഴ്ചയിൽ ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചേക്കുമെന്നും സൂചനയുണ്ട്. എന്നാൽ അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റോ ഇന്റലോ ഈ വിഷയം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
നാല് രാജ്യങ്ങളിലായി 100 ബില്യണ്‍ ഡോളര്‍ ചെലവിട്ട് ബിസിനസ് വിപുലീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
യു എസിലുടനീളം സാന്നിധ്യം വിപുലപ്പെടുത്താനും മാനുഫാക്ചറിംഗ് ബിസിനസ്സ് വര്‍ദ്ധിപ്പിക്കാനുമാണ് ഇന്റലിന്റെ നീക്കം. ചിപ്പ് മേക്കിംഗ് രംഗത്തെ എതിരാളിയായ ടി എസ് എം സിയെ നിയന്ത്രിക്കാനുള്ള ലക്ഷ്യവുമുണ്ടെന്നാണ് അറിവ്.
അയര്‍ലണ്ടിലും ഫ്രാന്‍സിലും ചിപ്പ് ഫാക്ടറികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ 2022ല്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു.
യൂറോപ്യന്‍ കമ്മീഷന് ഫണ്ടും സബ്സിഡിയും എളുപ്പത്തില്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.
എ ഐ കംപോണന്റുകളുടെ കുതിപ്പ് പരമ്പരാഗത ഡാറ്റാ സെന്ററിനെയും പേഴ്സണല്‍ കമ്പ്യൂട്ടിംഗ് ചിപ്പുകളുടെയും ഡിമാന്റിനെ ദുര്‍ബലമാക്കുകയാണ്.
ഈ പശ്ചാത്തലത്തില്‍ ഇന്റലിന്റെ രണ്ടാം പാദത്തിലെ വരുമാനവും ലാഭവും കഴിഞ്ഞ മാസത്തേതിനേക്കള് താഴെയാകുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.