കോട്ടയം: ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് മരണമടഞ്ഞ മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രാഫർ എ.വി. മുകേഷിൻ്റെ നിര്യാണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
മുകേഷിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുന്നതോടൊപ്പം, അടിയ്ക്കടി ഉണ്ടാകുന്ന വന്യജീവികളുടെ ആക്രമണത്തിൽ നിരവധി ജീവൻ പൊലിയുകയും ഗുരുതര പരിക്കേൽക്കുകയും ചെയ്യുന്ന സ്ഥിതിയ്ക്ക് ശാശ്വത പരിഹാരം കാണുവാൻ സർക്കാർ ശ്രമിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.പ്രസിഡന്റ് എ.കെ. ശ്രീകുമാർ, സെക്രട്ടറി കെ.എം. അനൂപ്, ട്രഷറർ അനീഷ്, ...... എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.