ഹരിയാനയിൽ ബിജെപി സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി.

ചണ്ഡീഗഢ്: ലോക്സഭാ തിരഞ്ഞെടുപ്പ് പുരോ​ഗമിക്കുന്നതിനിടെ ഹരിയാണയിലെ ബിജെപി സർക്കാരിനെ പ്രതിസന്ധിയിലാക്കി മൂന്ന് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചു.

ഇതോടെ ഇതോടെ 90 അം​ഗ നിയമസഭയിൽ ബിജെപി സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി.

കോൺ​ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുന്നതായും ഹരിയാണ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതായും എംഎൽഎമാർ അറിയിച്ചു. 

നിയമസഭയിൽ എൻഡിഎ സഖ്യസർക്കാരിന്റെ എംഎൽഎമാരുടെ എണ്ണം 42 ആയി കുറഞ്ഞു. കോൺ​ഗ്രസ് ഉൾപ്പെട്ട ഇന്ത്യ സഖ്യത്തിന് 34 എംഎൽഎമാർ ആണുള്ളത്.

ഹരയാണ കോൺ​ഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻ, ഹരിയാണ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ എന്നിവർ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് എംഎൽഎമാർ തീരുമാനം വ്യക്തമാക്കിയത്. 

കർഷകരുടെ വിവിധ വിഷയങ്ങൾകൂടി പരി​ഗണിച്ചുകൊണ്ടാണ് തങ്ങളുടെ നീക്കമെന്നും അവർ പറഞ്ഞു. സഭയിൽ കേവലഭൂരിപക്ഷം ഇല്ലാതായതിനാൽ നയാബ് സിങ് സൈനി സർക്കാർ ഉടൻ രാജിവെക്കണമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻ ആവശ്യപ്പെട്ടു.

നേരത്തേ, മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള സർക്കാർ രാജിവെച്ചതിനുശേഷം നയാബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള സർക്കാർ വന്നപ്പോൾ മുമ്പ് ബി.ജെ.പിക്ക് ജെ.ജെ.പി എംഎൽഎമാരുടെ പിന്തുണ നഷ്ടമായിരുന്നു. 

10 എംഎൽഎമാർ ആണ് ജെജെപിക്കുള്ളത്. അതിനാൽ ജെജെപി എംഎൽഎമാരുടെ തീരുമാനം ഹരിയാണയിൽ നിർണായകമാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !