ഡബ്ലിൻ :രാജ്യത്തേക്ക് പ്രവേശിക്കുന്ന കുടിയേറ്റക്കാരെ തടയാൻ പോലീസ് ഉദ്യോഗസ്ഥരെ അതിർത്തിയിലേക്ക് അയക്കാനുള്ള അയർലണ്ടിൻ്റെ പദ്ധതിയെ ചൊല്ലി ഋഷി സുനക്കും ഐറിഷ് പ്രധാനമന്ത്രിയും തമ്മിൽ കടുത്ത തർക്കത്തിന് കാരണമായി.
ഡബ്ലിനിൽ എത്തുന്ന അഭയാർഥികളിൽ 90 ശതമാനവും യുകെയിൽ നിന്ന് വടക്കൻ അയർലൻഡ് വഴിയാണ് വന്നതെന്ന് മന്ത്രിമാർ അവകാശപ്പെട്ടതിനെ തുടർന്ന് അതിർത്തി പ്രദേശങ്ങളിലെ ഫ്രണ്ട്-ലൈൻ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെൻ്റ് ഡ്യൂട്ടിയിലേക്ക് 100 പോലീസ് ഉദ്യോഗസ്ഥരെ പുനർവിന്യസിക്കുമെന്ന് ഐറിഷ് സർക്കാർ പ്രഖ്യാപിച്ചു.നോർത്തേൺ അയർലണ്ടിനും റിപ്പബ്ലിക്കിനും ഇടയിൽ ചെക്ക്‌പോസ്റ്റുകൾ സൃഷ്ടിക്കുകയോ അതിർത്തി നിയന്ത്രണങ്ങൾ അവതരിപ്പിക്കുകയോ ചെയ്യരുതെന്ന് സൈമൺ ഹാരിസിന് യുകെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഗുഡ് ഫ്രൈഡേ ഉടമ്പടി, കോമൺ ട്രാവൽ ഏരിയ, ബ്രെക്‌സിറ്റ് പിൻവലിക്കൽ കരാർ എന്നിവയുടെ ഭാഗമായി അതിർത്തി നിയന്ത്രണങ്ങൾ ഒഴിവാക്കാൻ യുകെ പ്രതിജ്ഞാബദ്ധമാണെന്നും ഐറിഷ് സർക്കാർ വാഗ്ദാനങ്ങൾ പാലിക്കണമെന്നും ഋഷി സുനക് പറഞ്ഞു.
അയർലണ്ടിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ മടക്കം സ്വീകരിക്കാൻ യുകെയ്ക്ക് നിയമപരമായ ബാധ്യതയില്ലെന്നും സുനക് പറഞ്ഞു.
നോർത്തേൺ അയർലൻഡ് സെക്രട്ടറി ക്രിസ് ഹീറ്റൺ-ഹാരിസ് ബുധനാഴ്ച രാത്രി അയർലണ്ടിൻ്റെ ഉപപ്രധാനമന്ത്രി മൈക്കൽ മാർട്ടിനുമായി മീറ്റിംഗ് വിളിച്ചു. ഉദ്യോഗസ്ഥർ അതിർത്തിയിൽ പോലിസ് തടയില്ല എന്ന ഉറപ്പ് തേടി.
ഉദ്യോഗസ്ഥർ ഭൗതിക അതിർത്തിയിലല്ലെങ്കിലും അതിനടുത്താണെങ്കിലും, കോമൺ ട്രാവൽ ഏരിയയുടെ സുഗമമായ നടത്തിപ്പിനെ തടസ്സപ്പെടുത്താൻ ഒന്നും ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കാൻ ഹീറ്റൺ-ഹാരിസ് ആഗ്രഹിക്കുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.