തിരുവനന്തപുരം: ആക്കുളം ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നു. പാലത്തിലേയ്ക്ക് കയറുന്ന ഭാഗത്തെ ഗ്ലാസാണ് തകര്‍ന്ന് വീണത്.
ഭാരം കൂടിയ ഏതെങ്കിലും വസ്തു ഇടിച്ചാല്‍ മാത്രമേ പാലം തകരൂ എന്നിരിക്കെ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്. കൂടാതെ പാലത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ചും ചോദ്യമുയരുന്നുണ്ട്.സാഹസിക വിനോദം ലക്ഷ്യമിട്ട് 75 അടി ഉയരവും 52 മീറ്റര്‍ നീളത്തിലുമാണ് പാലം നിര്‍മിച്ചത്. ചൈനീസ് മാതൃകയില്‍ എല്‍ഇഡി സ്ക്രീന്‍ ഉപയോഗിച്ച് കണ്ണാടിപ്പാലത്തിലേയ്ക്ക് കയറുമ്പോള്‍ ശബ്ദത്തോടെ ചില്ല് തകരുന്ന കാഴ്ചയും പാലത്തിനുണ്ട്. ഒരേ സമയം 20 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുമെന്നാണ് വിനോദ സഞ്ചാര വകുപ്പ് അവകാശപ്പെട്ടിരുന്നത്.
വര്‍ക്കലയിലെ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നതിന് പിന്നാലെയാണ് ചില്ലു പാലത്തിന്റെ തകര്‍ച്ച. കഴിഞ്ഞ മാര്‍ച്ച് 13 ന് ഉദ്ഘാടനം ചെയ്യണ്ട പാലം വര്‍ക്കലയില്‍ ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ തകര്‍ച്ചയെ തുടര്‍ന്നാണ് മാറ്റിവെച്ചത്.
ആക്കുളം ടൂറിസ്റ്റ് വില്ലേജിന്റെ നടത്തിപ്പ് ചുമതല ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിനും വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കുമാണ്.
വട്ടിയൂര്‍ക്കാവ് എംഎല്‍എ പ്രശാന്തിന്റെ നേതൃത്വത്തിലാണ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവര്‍ത്തനം. ഡിവൈഎഫ്ഐക്കാര്‍ മാത്രമാണ് ഇതിലെ അംഗങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.