കോട്ടയം സ്വദേശികളായ മൂന്നു പേർ കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ.

കുമളി:തമിഴ്നാട് കമ്പത്ത് കേരള റജിസ്ട്രേഷനിലുള്ള കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബത്തെ.


പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായി ജോർജ് പി.സ്കറിയ (60), ഭാര്യ മേഴ്സി (58), മകൻ അഖിൽ എസ്.ജോർജ് (29) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇവർ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം.

ജോർജിനും കുടുംബത്തിനും തുണിക്കച്ചവടമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇവർ കുടുംബസമേതം കാഞ്ഞിരത്തുംമൂട്ടിലാണ് താമസിച്ചിരുന്നത്. തുണിക്കച്ചവടം പൊളിഞ്ഞ് സാമ്പത്തിക പ്രശ്നങ്ങളിൽ അകപ്പെട്ടതിനെ തുടർന്ന് മീനടം തോട്ടക്കാട്ടെ വാടകവീട്ടിലേക്ക് മാറിയിരുന്നു. 

ഈ വീട് മൂന്നു ദിവസമായി അടഞ്ഞുകിടക്കുകയാണെന്നും നാട്ടുകാർ പറയുന്നു.കുമളി – കമ്പം പാതയിൽ പ്രധാന പാതയോടു ചേർന്ന് കൃഷിയിടത്തിലാണ് കാർ കിടന്നിരുന്നത്. കാറിന്റെ ഡ്രൈവിങ് സീറ്റിലും മുൻ സീറ്റിലുമാണ് ജോർജിന്റെയും അഖിലിന്റെയും മൃതദേഹങ്ങൾ കിടുന്നിരുന്നത്. മേഴ്സിയുടെ മൃതദേഹം പിൻസീറ്റിൽ വിൻഡോ ഗ്ലാസിൽ മുഖം ചേർത്തുവച്ച നിലയിലുമായിരുന്നു.

കാറിനു സമീപത്തുനിന്ന് ഇവർ കഴിച്ചതെന്നു കരുതുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കാറിനുള്ളിൽ ചോര ഛർദ്ദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റുന്നതിനായി ആംബുലൻസ് ഉൾപ്പെടെ സ്ഥലത്തെത്തിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !