ന്യൂഡെല്‍ഹി: വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവുള്ള 30 ലക്ഷം തസ്തികകള്‍ ഓഗസ്റ്റ് 15-നകം നികത്താനുള്ള നടപടികള്‍ ഇന്ത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഒരു വീഡിയോ സന്ദേശത്തിലാണ് കോണ്‍ഗ്രസ് എംപി രാജ്യത്തെ യുവാക്കള്‍ക്ക് ഈ വാഗ്ദാനം നല്‍കിയത്. തെരഞ്ഞെടുപ്പ് തന്റെ കൈയ്യില്‍ നിന്ന് വഴുതിപ്പോവുകയാണെന്ന് മനസ്സിലാക്കിയതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത 4-5 ദിവസങ്ങളില്‍ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.'അദ്ദേഹം പ്രധാനമന്ത്രിയാകില്ല, 4-5 ദിവസത്തേക്ക് നിങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അദ്ദേഹം ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അദ്ദേഹം എന്തെങ്കിലും നാടകം കളിക്കും അല്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യും.
പക്ഷേ നിങ്ങളുടെ ശ്രദ്ധ മാറരുത്. തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്നം. നരേന്ദ്ര മോദി 2 കോടി തൊഴിലുകള്‍ വാഗ്ദാനം ചെയ്തു. പക്ഷേ അത് കള്ളമായിരുന്നു, അദ്ദേഹം നോട്ട് നിരോധനവും തെറ്റായ ജിഎസ്ടിയും കൊണ്ടുവന്നു, അദാനിയെപ്പോലുള്ളവരെ സേവിച്ചു, ''രാഹുല്‍ ഗാന്ധി പറഞ്ഞു.
'ഞങ്ങള്‍ ഭാരതി ഭരോസ കൊണ്ടുവരുന്നു. ജൂണ്‍ 4 ന് ഇന്ത്യാ ബ്ലോക്ക് സര്‍ക്കാര്‍ രൂപീകരിക്കും, ഒഴിവുള്ള 30 ലക്ഷം തസ്തികകള്‍ നികത്തുന്നതിനുള്ള നടപടികള്‍ ഓഗസ്റ്റ് 15 നകം ആരംഭിക്കും. ജയ് ഹിന്ദ്. നമസ്കാര്‍,' രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.