കോട്ടയം :ചങ്ങനാശേരി പാറേൽ പള്ളിക്കു സമീപം കടമാൻചിറ ക്രൈസ്‌റ്റ് നഗറിൽ പുലർച്ചെ 4 വീടുകൾ കുത്തിത്തുറന്ന് മോഷണം.
ഇവിടെ വാടകയ്ക്ക് താമസിക്കുന്ന പുതുപ്പറമ്പിൽ ജോസി വർഗീസിന്റെ ഭാര്യ സൗമ്യയ്ക്കു കാനഡയിൽ ജോലിക്കു പോകാൻ വിമാനടിക്കറ്റിനായി സൂക്ഷിച്ചിരുന്ന 2.5 ലക്ഷം രൂപയും മോഷ്ടിക്കപ്പെട്ടു. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും ഒന്നരപവൻ സ്വർണവുമാണ് മോഷണം പോയത്. മോഷണം നടക്കുമ്പോൾ സൗമ്യയും രണ്ട് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.രാവിലെ ജോലിക്കു ശേഷം ഭർത്താവ് വീട്ടിലെത്തിപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. പിന്നിലെ വാതിൽ കുത്തിത്തുറന്നാണ് അകത്തു കയറിയത്. സൗമ്യയുടെ സർട്ടിഫിക്കറ്റുകളും ബാഗും വീടിനു പിന്നിൽ ഉപേക്ഷിച്ച നിലയിലായിരുന്നു.
സമീപത്തു തന്നെയുള്ള വീട്ടിൽ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 900 രൂപയും മോഷണം പോയി. വീട്ടുകാർ ഉണർന്നപ്പോൾ ഓടി രക്ഷപ്പെട്ടു. പ്രദേശത്തെ സിസിടിവിയിൽനിന്ന് 2 പേർ വീടുകൾക്ക് സമീപത്തുകൂടെ നടക്കുന്നതായി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഫൊറൻസിക്, പൊലീസ് പരിശോധന നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.