പാലാ ഏറ്റുമാനൂരിൽ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട മിനി ലോറിക്ക് തീ പിടിച്ചു. വൻ അപകടം ഒഴിവായത് തല നാരിഴയ്ക്ക്.

കോട്ടയം:വൻ അപകടം തലനാരിഴയ്ക്ക് ഒഴിഞ്ഞ ആശ്വാസത്തിൽ ഏറ്റുമാനൂർ. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട ശേഷം മുന്നോട്ട് എടുക്കുന്നതിനിടയിൽ എയ്സ് മിനി വാനിൽ തീ പടർന്നത് വാഹനയാത്രക്കാരിൽ ആശങ്ക പടർത്തി.

ഇന്ന് വൈകുന്നേരം നാലുമണിയോടെ പാലാ റൂട്ടിൽ നിന്ന് കോട്ടയം ഭാഗത്തേക്ക്‌ പോകുകയായിരുന്ന മിനി ലോറിയിലാണ് തീ പിടുത്തം ഉണ്ടായത്. 

ഡീസൽ ടാങ്കിൽ നിന്നും ഇന്ധനം ചോർന്നതിനെ തുടർന്ന് വാഹനത്തിലേക്ക് ആളിപടർന്ന തീ സമീപ വാസികളായ യുവാക്കളും ഡ്രൈവർമാരും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. 

സംഭവത്തെ തുടർന്ന് പാലാ കോട്ടയം റൂട്ടിൽ ഏറെ നേരം ഗതാഗത തടസം നേരിട്ടെങ്കിലും പോലീസിന്റെ കൃത്യമായ ഇടപെടലിൽ സ്ഥിതി ഗതികൾ ശാന്തമായി. തുടർന്ന് തകരാറിലായ വാഹനം സംഭവ സ്ഥലത്തു നിന്ന് നീക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !