കോണ്‍ഗ്രസ് ഭരണത്തിലുള്ള ഡീലേഴ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ വന്‍ തട്ടിപ്പ് മാനേജർ ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

കോണ്‍ഗ്രസ് ഭരണത്തിലുള്ള ഡീലേഴ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ വന്‍ തട്ടിപ്പ് മാനേജർ ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

ഇടുക്കി: കോണ്‍ഗ്രസ് ഭരണത്തിലുള്ള ഇടുക്കി നെടുങ്കണ്ടം ഡീലേഴ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ വന്‍ തട്ടിപ്പ്. കുമളി ബ്രാഞ്ച് മാനേജര്‍ ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം രൂപ തട്ടിയെടുത്തു.

ഭരണ സമിതിയുടെ പരാതിയില്‍ മാനേജരായിരുന്ന ചക്കുപള്ളം സ്വദേശി വൈശാഖ് മോഹനെതിരെ കുമളി പൊലീസ് കേസെടുത്തു. നെടുങ്കണ്ടം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ഡീലേഴ്‌സ് സഹകരണ സൊസൈറ്റിക്ക് കുമളി, കട്ടപ്പന, അടിമാലി എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. 

2021 മുതല്‍ 24 വരെ കുമളി ശാഖയിലെ മാനേജരായിരുന്നപ്പോഴാണ് വൈശാഖ് ഒരു കോടി നാല്‍പ്പത്തി ഒന്‍പതിനായിരം രൂപ തട്ടിയെടുത്തത് വൈശാഖിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരില്‍ മതിയായ രേഖകളില്ലാതെ വായ്പ അനുവദിച്ചും ചിട്ടിയില്‍ നിന്നുള്ള തുക തിരിമറി നടത്തിയും പണം തട്ടിയെടുത്തത്. 

വായ്പ തിരിച്ചടക്കാന്‍ നല്‍കിയ തുക മരിച്ചയാള്‍ക്ക് ചിട്ടിപ്പണമായി നല്‍കിയെന്ന് വരെ രേഖയുണ്ടാക്കിയിട്ടുണ്ട്. പലരുടെയും ഫിക്‌സഡ് ഡിപ്പോസിറ്റ് തുകയും തട്ടിയെടുത്തു. മൂന്ന് മാസം മുന്‍പ് അധികാരമേറ്റെടുത്ത പുതിയ ഭരണ സമിതി നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകള്‍ കണ്ടെത്തിയത്. 

കട്ടപ്പന ശാഖയില്‍ മാനേജരായിരിക്കെ 28 ലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തു. തട്ടിപ്പ് നടത്തിയതായി സമ്മതിച്ച് വൈശാഖ് രേഖാമൂലം ബാങ്കിന് എഴുതി നല്‍കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !