ഇടുക്കി:സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ബെൽജിയത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യും.
അറുപത് ഒഴിവുണ്ട്. നഴ്സിങ്ങിൽ ഡിപ്ലോമ അഥവാ ഡിഗ്രിയും ഒരുവർഷം പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.ഉയർന്ന പ്രായ പരിധി: 35 വയസ്സ്. ഇംഗ്ലീഷ് പ്രാവീണ്യം ഉറപ്പ് വരുത്താൻ IELTS/ OET പരീക്ഷയിൽ 6.0/C+ ഉള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളൂ.
ഇന്റർവ്യൂ വിജയിക്കുന്നവർക്ക് ഡച്ച് ഭാഷയിൽ ആറ് മാസത്തെ സൗജന്യ പരിശീലനം നൽകും.
പരിശീലനം വിജയകരമായി പൂർത്തിയാക്കി ജനുവരിയിൽ ബെൽജിയത്തിലേക്ക് യാത്ര തിരിക്കാം. പരിശീലന കാലത്ത് 15,000 രൂപ പ്രതിമാസ സ്റ്റൈപ്പെൻഡ് ലഭിക്കും.
വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഇന്റർവ്യൂവിന് രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും odepc.kerala.gov.in/aurora/ എന്ന വെബ് പേജ് സന്ദർശിക്കുക.
കൂടാതെ ബയോഡേറ്റ, IELTS/ OET സ്കോർ ഷീറ്റ്, പാസ്പോർട്ട് കോപ്പി എന്നിവ eu@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. അവസാന തീയതി: മേയ് 9. ഫോൺ: 0471-2329440/ 41/ 42/ 43/ 45; Mob: 7736496574
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.