പ്രചാരണത്തിനിടെ വടകരയിൽ പ്രചരിച്ച കാഫിർ പ്രയോഗത്തിൽ കുറ്റക്കാരെ കണ്ടെത്താൻ കോടതി ഇടപെടണമെന്ന് കെ മുരളീധരൻ

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വടകരയിൽ പ്രചരിച്ച കാഫിർ പ്രയോഗത്തിൽ യുഡിഎഫ് കോടതിയെ സമീപിക്കുമെന്ന് കോൺ​ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ.

കുറ്റക്കാരെ കണ്ടെത്താൻ കോടതി ഇടപെടണമെന്ന് ആവശ്യപ്പെടുമെന്ന് കെ മുരളീധരൻ പറഞ്ഞു. വോട്ടെണ്ണലിന് ശേഷം കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നും അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും മുരളീധരൻ പറഞ്ഞു. 

തിരുവനന്തപുരത്ത് അടക്കം പൊലീസിനെ സമീപിക്കുന്നതിന് പകരം ഗുണ്ടകളെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. വടകര തെരഞ്ഞെടുപ്പിൽ അനാവശ്യമായി ജാതിയും മതവും കുത്തി നിറച്ചു. ഇടതുപക്ഷ സ്ഥാനാർത്ഥി തന്നെ വർഗ്ഗീയത പറഞ്ഞു എന്നതാണ് ദുഃഖകരം. 

തലേദിവസം വരെ വടകരയിൽ ചുറ്റിക്കറങ്ങി നടന്ന ടീച്ചർ ആളെ കൂട്ടാൻ ട്രെയിനിൽ വന്നിറങ്ങി. എന്നിട്ടും ആളും ആരവവും ഉണ്ടായില്ല. കാഫിർ പ്രയോഗം ടീച്ചറുടെ നേതൃത്വത്തിലാണ് നടന്നത്. ടീച്ചറുടെ ഹമാസ് വിരുദ്ധ പരാർശത്തിൽ ആളുകൾക്ക് എതിർപ്പ് ഉണ്ടായിരുന്നു. അത് മറികടക്കാനാണ് വ്യാജ പ്രചരണം നടത്തിയത്. 

കാഫിർ പ്രയോഗത്തിൽ ശക്തമായ നടപടി ഉണ്ടാകണം. ഷാഫിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടക്കും. ആഹ്ലാദ പ്രകടനം അധികം വേണ്ടെന്ന് മാർക്സിസ്റ്റ് പാർട്ടി പറയുന്നത് തോൽവി ഭയന്നാണ്. 60,000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിച്ച ടീച്ചർ ലക്ഷം വോട്ടിന് തോൽക്കുമെന്നു ഭയന്നാണ് വ്യാജ പ്രചരണമെന്നും മുരളീധരൻ പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !