കൊല്ലം :യുവതിയുടെ നഗ്നചിത്രം പകര്‍ത്തി പീഡിപ്പിക്കുകയും സുഹൃത്തുക്കളുമൊത്ത് കൂട്ടബലാത്സംഘം ചെയ്യുകയും ചെയ്ത ബിജെപി നേതാവ് അറസ്റ്റില്‍.
ബിജെപി കരുനാഗപ്പള്ളി ആദിനാട് മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ബിജെപിയുടെ സജീവ പ്രവര്‍ത്തകനുമായ ആദിനാട്, മരങ്ങാട്ട് മുക്ക്, സായികൃപയില്‍ ഷാല്‍കൃഷ്ണന്‍ (38) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.നിര്‍ധനയായ യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു.
തുടര്‍ന്ന് പ്രതിയുടെ സുഹൃത്തുക്കളായ കേസിലെ രണ്ടു പ്രതികളുമായി രാത്രിയില്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് മൂവരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും കൂട്ടബലാത്സംഘം നടത്തുകയായിരുന്നു എന്നുമാണ് മൊഴി.പൊലീസ് പിടിയിലായ ഷാല്‍കൃഷ്ണ മുമ്പ് വധശ്രമം അടക്കമുള്ള കേസുകളിലും പ്രതിയാണ്.
ഇയാളുടെ സുഹൃത്തുക്കളായ രണ്ടും മൂന്നും പ്രതികള്‍ വധശ്രമം, വഞ്ചന, കവര്‍ച്ച, നര്‍ക്കോട്ടിക്ക്, അബ്കാരി കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി എസിപി പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.
ഒളിവില്‍ പോയ രണ്ടും മൂന്നും പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജജിതമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.