തളിപ്പറമ്പ്: കണ്ണൂരിൽവാട്ടർ തീം പാർക്കിൽവച്ച് യുവതിയെ ശല്യപ്പെടുത്തിയ കോളജ് അധ്യാപകൻ അറസ്റ്റിൽ.
കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം പ്രഫസർ പഴയങ്ങാടി എരിപുരം അച്ചൂസ് ഹൗസിൽ ബി.ഇഫ്തിക്കർ അഹമ്മദ് (51) ആണ് അറസ്റ്റിലായത്.
മലപ്പുറം സ്വദേശിനിയുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസാണ് ഇഫ്തിക്കറിനെ അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച വൈകിട്ട് പാർക്കിന്റെ വാട്ടർ വേവ് പൂളിൽ വച്ച് ഇഫ്തിക്കർ ശല്യപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി.യുവതി പരാതിപ്പെട്ടതിനെ തുടർന്ന് പാർക്ക് അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുടുംബസമേതം ആണ് ഇഫ്തിക്കർ അഹമ്മദ് പാർക്കിൽ എത്തിയത്.
ഇഫ്തിക്കറിനെതിരെ നേരത്തെയും ലൈംഗികാതിക്രമ കേസിൽ പരാതി ഉയർന്നിട്ടുണ്ട്. കേന്ദ്ര സർവകലാശാല വിദ്യാർഥികളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.
പരീക്ഷയ്ക്കിടെ തല കറങ്ങിയ വീണ വിദ്യാർഥിനിയോട് ഉൾപ്പെടെ ഡോ. ഇഫ്തിഖർ ലൈംഗികാതിക്രമം കാട്ടിയയെന്ന് എംഎ ഇംഗ്ലിഷ് ഒന്നാം വർഷ വിദ്യാർഥികളാണ് പരാതി നൽകിയത്.
ലൈംഗികാതിക്രമം നടത്തിയ 31 സംഭവങ്ങൾ എടുത്തുപറയുന്ന, ഏഴു പേജുള്ള ദീർഘമായ പരാതിയിൽ ക്ലാസിലെ 41 വിദ്യാർഥികളിൽ 33 പേരും ഒപ്പിട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.