കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ബോംബ് ഭീഷണി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസില്‍ ബോംബ് ഭീഷണി. നോര്‍ത്ത് ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന ഓഫീസിന് ഇ മെയില്‍ മുഖാന്തരമാണ് ഭീഷണിസന്ദേശം എത്തിയതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

തുടര്‍ന്ന്, ബോംബ് നിര്‍വീര്യമാക്കല്‍ സംഘവും അഗ്നിരക്ഷാ സേനാംഗങ്ങളും സ്ഥലത്തേക്ക് പുറപ്പെട്ടതായും പോലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.ബുധനാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നരയോടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഐ.പി. അഡ്രസ്, സന്ദേശത്തിന്റെ ഉറവിടം എന്നിവ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേസമയം, സന്ദേശം വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പരിശോധന നടക്കുന്നതായും സംശയമുണ്ടാക്കുന്ന വിധത്തില്‍ ഇതുവരെ ഒന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥരില്‍ ഒരാള്‍ അറിയിച്ചു. രാജ്യതലസ്ഥാനത്തെ സ്‌കൂളുകള്‍, വിമാനത്താവളങ്ങള്‍, 

ആശുപത്രികള്‍, ജയിലുകള്‍ തുടങ്ങിയവയ്ക്കുനേരെ കഴിഞ്ഞദിവസങ്ങളില്‍ ബോംബ് ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയ ഓഫീസിനു നേര്‍ക്കും ബോംബ് ഭീഷണി എത്തിയിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !