ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസില്‍ ബോംബ് ഭീഷണി. നോര്‍ത്ത് ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന ഓഫീസിന് ഇ മെയില്‍ മുഖാന്തരമാണ് ഭീഷണിസന്ദേശം എത്തിയതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
തുടര്‍ന്ന്, ബോംബ് നിര്‍വീര്യമാക്കല്‍ സംഘവും അഗ്നിരക്ഷാ സേനാംഗങ്ങളും സ്ഥലത്തേക്ക് പുറപ്പെട്ടതായും പോലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.ബുധനാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നരയോടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഐ.പി. അഡ്രസ്, സന്ദേശത്തിന്റെ ഉറവിടം എന്നിവ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേസമയം, സന്ദേശം വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.പരിശോധന നടക്കുന്നതായും സംശയമുണ്ടാക്കുന്ന വിധത്തില്‍ ഇതുവരെ ഒന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥരില്‍ ഒരാള്‍ അറിയിച്ചു. രാജ്യതലസ്ഥാനത്തെ സ്കൂളുകള്‍, വിമാനത്താവളങ്ങള്‍,
ആശുപത്രികള്‍, ജയിലുകള്‍ തുടങ്ങിയവയ്ക്കുനേരെ കഴിഞ്ഞദിവസങ്ങളില്‍ ബോംബ് ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയ ഓഫീസിനു നേര്‍ക്കും ബോംബ് ഭീഷണി എത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.