ഹോം ഗാർഡിനെ കയ്യേറ്റം ചെയ്ത കേസില്‍ 49 കാരൻ അറസ്റ്റിൽ.

കുറവിലങ്ങാട്: ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന  ഹോംഗാർഡിനെ കയ്യേറ്റം ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

മുട്ടുചിറ കാഞ്ഞിരത്താനം ഭാഗത്ത് അറക്കപ്പറമ്പിൽ വീട്ടിൽ ജോബിൾ സ്കറിയ (49) എന്നയാളെയാണ്  കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. 

ഇയാൾ ഇന്നലെ (23.05.24) വൈകിട്ട് 5:30 മണിയോടുകൂടി കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻവശം ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന ഹോം ഗാർഡിനെ   ചീത്ത വിളിക്കുകയും, കയ്യേറ്റം ചെയ്ത് ഡ്യൂട്ടി തടസ്സപ്പെടുത്തുകയുമായിരുന്നു. 

തുടർന്ന് കുറവിലങ്ങാട്  പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. 

കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നോബിൾ പി.ജെ, എസ്.ഐ മാരായ സുമിത, ഇക്ബാൽ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !