മൂന്നാറിൽ വിനോദ സഞ്ചാരികൾക്ക് നേരെ ചിന്നം വിളിച്ച് പാഞ്ഞടുത്ത് പടയപ്പ.. ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം

ഇടുക്കി: മൂന്നാറിൽ വാഹനങ്ങൾക്ക് നേരെ പടയപ്പയുടെ പരാക്രമം. കല്ലാർ മാലിന്യ സംസ്കരണ കേന്ദ്രത്തിനു സമീപം ഇറങ്ങിയ പടയപ്പ വാഹനങ്ങൾ തടയുകയായിരുന്നു. 

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മൂന്നാറിൽ നിന്നും കല്ലാർ എസ്റ്റേറ്റിലേക്ക് പോകുകയായിരുന്ന രണ്ട് കാറുകളാണ് കാട്ടുകൊമ്പൻ തടഞ്ഞത്. വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത വിധം റോഡിനു നടുവിൽ നിലയുറപ്പിച്ചു.

രണ്ട് വാഹനങ്ങളിൽ നിന്നും ആളുകൾ പുറത്തിറങ്ങി. ഈ സമയം ആന വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തു. ആന പാഞ്ഞടുത്തെങ്കിലും കാറിനുള്ളിലുണ്ടായിരുന്ന വൈദികനടക്കമുള്ളർ ഓടിരക്ഷപ്പെട്ടു. നേരത്തെ മദപ്പാട് സമയത്തും പടയപ്പ വാഹനങ്ങൾക്ക് നേരെ പരാക്രമം നടത്തിയിരുന്നു.
പിന്നീട് ജനവാസമേഖലയിൽ ഇറങ്ങിയിരുന്നെങ്കിലും കാട്ടുകൊമ്പൻ ആക്രമണത്തിന് മുതിർന്നിരുന്നില്ല. പൊതുവെ ശാന്തസ്വഭാവമുണ്ടായിരുന്ന പടയപ്പയുടെ ഇപ്പോഴത്തെ സ്വഭാവമാറ്റം പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !