മധ്യവയസ്കയെ ആക്രമിച്ച കേസിൽ ഗൃഹനാഥനും മകനും അറസ്റ്റിൽ.

കറുകച്ചാൽ : മധ്യവയസ്കയെ ആക്രമിച്ച കേസിൽ അച്ഛനെയും, മകനെയും പോലീസ് അറസ്റ്റ് ചെയ്തു. നെടുംകുന്നം നിലമ്പൊടിഞ്ഞ ഭാഗത്ത് ഇടക്കല്ലിൽ വീട്ടിൽ സുകുമാരൻ നായർ കെ.ആർ (61), ഇയാളുടെ മകനായ സുജിത്ത് കുമാർ ഇ.എസ് (34) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ചേര്‍ന്ന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി നെടുംകുന്നം നിലമ്പൊടിഞ്ഞ കവല ഭാഗത്തുവച്ച് നെടുംകുന്നം വട്ടക്കാവ് സ്വദേശിനിയായ മധ്യവയസ്കയെ ചീത്ത വിളിക്കുകയും,ദേഹോപദ്രവമേൽപ്പിക്കുകയുമായിരുന്നു. വീട്ടമ്മയുടെ മകനുമായി ഇവർക്ക് മുൻവിരോധം നിലനിന്നിരുന്നു. 

പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും  ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.ഐ സുനിൽ ജി, സി.പി.ഓ മാരായ സന്തോഷ് കുമാർ, സുരേഷ്,സുനോജ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !