ഇടുക്കി:മഴ കനത്തതോടെ ഇടുക്കി മലയോര ഭാഗങ്ങളിൽ അപകടങ്ങൾ തുടർക്കഥയാകുന്നു.
പൊൻകുന്നം കുമിളി സംസ്ഥാന പാതയിൽ വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ അപകടത്തിൽപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെയുള്ള ഭാഗങ്ങളിൽ റോഡിൽ ആവശ്യത്തിനു സുരക്ഷാ സൗകര്യങ്ങൾ ഇല്ലാത്തത് യാത്രക്കാരിലും പ്രദേശ വാസികളിലും ആശങ്ക നിറയ്ക്കുന്നുണ്ട്.
കാലാവർഷം അടുക്കുന്ന സാഹചര്യത്തിൽ അടിയന്തിര സുരക്ഷ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും സുരക്ഷ സജ്ജീകരണങ്ങൾ ഏർപ്പെടുത്തണമെന്നും പ്രദേശ വാസികൾ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം തമിഴ് നാട്ടിൽ നിന്നും അടൂരിലേക്ക് പാലുമായി പോയ ടാങ്കർ ലോറി കുട്ടിക്കാനത്തിന് താഴെ അപകടത്തിൽപ്പെട്ട് വളവിൽ വൻ ഗതാഗത തടസം നേരിട്ടരുന്നു. റോഡിന്റെ ആശാസ്ത്രീയ നിർമ്മാണവും കനത്ത മഴയെ തുടർന്നുണ്ടായ വഴുക്കലുമാണ് അപകട കാരണം എന്ന് ജനങ്ങൾ പറയുന്നു.വർഷ കാലം ശക്തി പ്രാപിക്കുന്നതിന് മുൻപ് അടിയന്തിര നടപടികൾ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ലങ്കിൽ വൻ ദുരന്തങ്ങൾക്ക് കാരണമാകുമെന്നും ജനപ്രതിനിധികൾ അടക്കമുള്ളവർ മുന്നറിയിപ്പ് നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.