മരുന്ന് ലഭിക്കാത്തതിന്റെ പേരിൽ മെഡിക്കൽ സ്റ്റോറിന് നേരെ ആക്രമണം: യുവാക്കൾ അറസ്റ്റിൽ.

വാകത്താനം: മരുന്ന് ലഭിക്കാത്തതിന്റെ പേരിൽ മെഡിക്കൽ സ്റ്റോറിന് നേരെ ആക്രമണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ചെത്തിപ്പുഴ ചിരംഞ്ചിറ എനാച്ചിറ ഭാഗത്ത് ചുരപ്പറമ്പിൽ വീട്ടിൽ മകൻ സിനോ ദേവസ്യ (23), ചെത്തിപ്പുഴ ചിരംഞ്ചിറ ഭാഗത്ത്  മോട്ടേപ്പറമ്പിൽ വീട്ടിൽ പ്രണവ് (24), പെരുന്ന പുഴവാത് ഹിദയത്ത് നഗർ ഭാഗത്ത് തേട്ടുപ്പറമ്പിൽ വീട്ടിൽ സുജിത്ത് (24) എന്നിവരെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. 

ഇവർ കഴിഞ്ഞദിവസം തോട്ടയ്ക്കാട് ആശുപത്രിപടിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിൽ  വന്ന് മരുന്ന് ചോദിച്ചിട്ട് കിട്ടാത്തതിലുള്ള വിരോധത്താൽ കടയിലെ ജീവനക്കാരെ ചീത്തവിളിക്കുകയും, ഭീഷണിപെടുത്തുകയുമായിരുന്നു. ബഹളം കേട്ടെത്തിയ ഓട്ടോ ഡ്രൈവറെയും, സമീപകടക്കാരനേയും കയ്യേറ്റം ചെയ്ത് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. 

തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയുമായിരുന്നു. പരാതിയെ തുടർന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ മൂവരെയും പിടികൂടുകയുമായിരുന്നു. 

വാകത്താനം സ്റ്റേഷൻ എസ്.എച്ച്. ഓ ഫൈസൽ.എ, എസ്.ഐ മാരായ അഷറഫ് കെ.എം, സജി പി.വി, സി.പി.ഓ മാരായ ജോഷി ജോസഫ്, ചിക്കു റ്റി.രാജു, വിനോദ്,സനൂപ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !