ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ധർണ്ണ സംഘടിപ്പിച്ചു

പാലാ: കടനാട് പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ധർണ്ണ സംഘടിപ്പിച്ചു.

മഴ കടുത്തതോടെ കടനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകൾ കാൽ നട യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ സാധിക്കാത്തവിധം തകർന്ന നിലയിലാണ്. 

മഴക്കാലത്തിന് മുൻപ് തന്നെ തകർന്ന റോഡുകൾ ഗതാഗത യോഗ്യമാക്കാൻ സാധിക്കുമായിരുന്ന സ്ഥിതി ഉണ്ടായിരുന്നെങ്കിലും പഞ്ചായത്ത് പ്രസിഡന്റും ഭരണ സമിതിയും ഇതിന് തയ്യാറായിട്ടില്ലന്ന് നേതാക്കൾ ആരോപിച്ചു.

എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ച പഞ്ചായത്തിലെ വിവിധ റോഡുകൾ ഇപ്പോഴും പഞ്ചായത്ത് ഭരണ സമിതിയുടെ അലംഭാവത്തിൽ തകർന്ന് ഗതാഗത യോഗ്യമല്ലാത്ത സ്ഥിതിയിലാണ്. 

പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിൽ പഞ്ചായത്ത് ഭരണ സമിതി വിവിധ പദ്ധതികളോട് മുഖം തിരിക്കുന്ന സമീപനമാണ് കാണാൻ സാധിക്കുന്നതെന്നും പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി.

കടനാട് ടൗണിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരും നേതാക്കളും പഞ്ചായത്ത് പടിക്കൽ പ്രതിഷേധിച്ചു.

ഡിസിസി വൈസ് പ്രസിഡന്റ്‌ Adv ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ്സ് (ജോസഫ്) കർഷക സംഘം സംസ്ഥാന സെക്രട്ടറി മാർട്ടിൻ കൊലടി മുഖ്യ പ്രഭാഷണം നടത്തി.

ഡിസിസി സെക്രട്ടറി സജീവൻ എളമ്പ്രക്കോടം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ബിന്നി ചോക്കാട്ട്. ബ്ലോക്ക് മെമ്പർ ലാലി സണ്ണി. 

ജനപ്രതിനിധികളായ സിബി ചക്കാലയ്ക്കൽ. റീത്ത ജോർജ്. ജോസ് പ്ലേഷനാൽ. ബിന്ദു സതീശൻ. ബിന്ദു ബിനു. ജോസ് വടക്കേക്കര തുടങ്ങിയവർ നേതൃത്വം നൽകിയ ധർണ്ണയിൽ നിരവധി യുഡിഎഫ് പ്രവർത്തകരും പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !