പാലാ :- ക്ഷേത്ര വാദ്യ കലാകാരന്മാരുടെ കൂട്ടായ്മയായ ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യകലാപീഠം വർഷംതോറും നൽകിവരുന്ന വാദ്യപ്രജാപതി പുരസ്കാരം ഈ വർഷം പേരൂർ സുരേഷിന് നൽകി ആദരിക്കും.
2024 ജൂൺ 16ന് ഇടമറ്റം ഓശന മൗണ്ടിൽ വച്ചു നടക്കുന്ന ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന്റെ വാർഷിക പൊതുയോഗത്തിൽ പ്രശസ്ത സാഹിത്യകാരനും നിരൂപകനും ആയ ശ്രീ മനോജ് കുറൂർ പുരസ്‌കാരം കൈമാറും.മധ്യ കേരളത്തിലെ പ്രമുഖ ചെണ്ടമേള പ്രമാണിയും ക്ഷേത്ര അടിയന്തിരാദി വിഷയങ്ങളിൽ അപാര അറിവുമുള്ള ഇദ്ദേഹത്തെ
വാദ്യ കലാകാരന്മാരുടെ വോട്ടിംങ്ങിലൂടെയാണ് തിരഞ്ഞെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.