മുൻ മന്ത്രി അനൂപ് ജേക്കബ് എംഎൽഎയുടെ ഭാര്യ അനിലയ്ക്ക് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡപ്യൂട്ടി ഡയറക്ടറായി നിയമനം ലഭിച്ചതിൽ അഴിമതി ആരോപിച്ച് സുപ്രീം കോടതിയിൽ ഹർജി

തിരുവനന്തപുരം: മുൻ മന്ത്രി അനൂപ് ജേക്കബ് എംഎൽഎയുടെ ഭാര്യ അനില മേരി ഗീവർഗീസിനെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡപ്യൂട്ടി ഡയറക്ടറായി നിയമിച്ചതിൽ അഴിമതി ആരോപിച്ച് സുപ്രീംകോടതിയിൽ ഹർജി.

തിരുവനന്തപുരം സ്വദേശി മണിമേഖലയാണ് ഹർജി സമർപ്പിച്ചത്. നേരത്തെ സമാനമായ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു.

ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വ്യാജ ജോലി പരിചയ സർട്ടിഫിക്കറ്റാണ് അനില മേരി ഗീവര്‍ഗീസ് പദവി ലഭിക്കുന്നതിനായി ഹാജരാക്കിയതെന്ന് ഉൾപ്പെടെയായിരുന്നു ആരോപണം. 

ചട്ടങ്ങൾ പാലിക്കാതെയാണു നിയമനമെന്നു ഹർജിയിൽ പറയുന്നുണ്ട്.ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തായിരുന്നു നിയമനം. അന്ന് മന്ത്രിസഭയിൽ അംഗമായിരുന്നു കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവായ അനൂപ് ജേക്കബ്. 

മുൻ മന്ത്രി ടിഎം ജേക്കബിൻ്റെ മകനാണ് പിറവം എംഎൽഎയായ അനൂപ് ജേക്കബ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !